കൊച്ചി : മരടിലെ അനധികൃത ഫ് ളാറ്റുകൾ പൊളിച്ചു നീക്കുന്നതിന് മുന്നോടിയായി വൈദ്യുതി, വെള്ളം കണക്ഷനുകൾ വിഛേദിക്കാൻ നടപടി ആരംഭിച്ചു. ഗ്യാസ് ...
കൊച്ചി : മരടിലെ അനധികൃത ഫ് ളാറ്റുകൾ പൊളിച്ചു നീക്കുന്നതിന് മുന്നോടിയായി വൈദ്യുതി, വെള്ളം കണക്ഷനുകൾ വിഛേദിക്കാൻ നടപടി ആരംഭിച്ചു.
ഗ്യാസ് കണക്ഷൻ വിച്ഛേദിക്കാൻ എണ്ണക്കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകി.
ഇതോടൊപ്പംതന്നെ അനധികൃതമായി ഫ്ളാറ്റ് നിർമിച്ചു നൽകി ജനങ്ങളെ വഞ്ചിച്ച നിർമ്മാണ കമ്പനികൾക്കെതിരെ കേസെടുക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
വെള്ളിയാഴ്ച സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി അടിയന്തരമായി ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിച്ചപ്പോൾ സംസ്ഥാന ചീഫ് സെക്രട്ടറിയെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു.
ഫ്ലാറ്റ് പൊളിക്കുന്നനുള്ള നടപടികളുടെ ചുമതല ഫോർട്ടുകൊച്ചി സബ് കളക്ടർ സാഹിൽ കുമാർ സിംഗിന് നൽകി. അദ്ദേഹം അടിയന്തരമായി ചുമതല ഏറ്റെടുക്കും.
ഈ നടപടികളെല്ലാം തന്നെ കോടതിയിൽ അടിയന്തരമായി സത്യവാങ്മൂലമാ യി ഫയൽ ചെയ്യും കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെ നിർദേശപ്രകാരമാണ് ഈ നടപടികളെല്ലാം.
Keywords Maradu flat, Supreme court, Kochi

COMMENTS