മുംബയ്: ദ ഇന്റര്‍നാഷ്ണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് 2019 (ഐ.ഐ.എഫ്.എ) പ്രഖ്യാപിച്ചു. മികച്ച നടനായി രണ്‍വീര്‍ സിംഗിനെയും മിക...
മുംബയ്: ദ ഇന്റര്‍നാഷ്ണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് 2019 (ഐ.ഐ.എഫ്.എ) പ്രഖ്യാപിച്ചു.
മികച്ച നടനായി രണ്‍വീര്‍ സിംഗിനെയും മികച്ച നടിയായി ആലിയഭട്ടിനെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ വര്‍ഷം ഏറെ വിവാദങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് തിയേറ്ററുകളില്‍ എത്തിയ സഞ് ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവത് എന്ന ചിത്രത്തിലെ അഭിനയമാണ് രണ്‍വീറിന് അവാര്‍ഡ് നേടിക്കൊടുത്തത്.
മേഘ്‌ന കല്‍സര്‍ സംവിധാനം ചെയ്ത സ്‌പൈ ത്രില്ലര്‍ ചിത്രമായ റാസിയിലെ അഭിനമാണ് ആലിയയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
സഞ് ജയ് ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ സഞ് ജു എന്ന ചിത്രത്തിലെ അഭിനയം വിക്കി കൗശലിനെ മികച്ച സഹനടനാക്കി.
പത്മാവതിലെ അഭിനയത്തിന് അദിതി റാവു മികച്ച സഹനടിയായി.
അരങ്ങേറ്റ ചിത്രമായ കേദാര്‍നാഥിലെ അഭിനയത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് താരപുത്രി സാറാ അലിഖാന്‍ സ്വന്തമാക്കി.
താരപുത്രി ജാന്‍വി കപൂറിനൊടൊപ്പം ധടക്കില്‍ മിന്നുന്ന പ്രകടം കാഴ്ച വച്ച ഇഷാന്‍ ഖട്ടര്‍ മികച്ച പുതുമുഖ നടനായി തിരഞ്ഞെടുക്കപ്പെട്ടു.
അന്ധാധുന്‍ ശ്രീറാം സംവിധാനം ചെയ്ത ശ്രീറാം രാഘവന്‍ മികച്ച സംവിധായകനായി.
മികച്ച സ്റ്റോറിക്കുള്ള അവാര്‍ഡ് ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത അന്ധാധുന്‍ ശ്രീറാം സ്വന്തമാക്കി.
മുംബയില്‍ വച്ച് നടന്ന ചടങ്ങില്‍ രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, മാധുരി ദീക്ഷിത്, ഷാഹിദ് കപൂര്‍, രേഖ തുടങ്ങി ബോളിവുഡിലെ താരങ്ങളെല്ലാം ഗ്രീന്‍ കാര്‍പെറ്റില്‍ പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്.
Keywords: IIFA Award - 2019, Ranveer Singh, Alia Bhatt, Mumbai
COMMENTS