കാലവസ്ഥാ വ്യതിയാനമനുസരിച്ച് നമ്മളില്‍ പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ് ചുമയും കഫക്കെട്ടും. പ്രശ്‌ന പരിഹാരത്തിനായി പലവിധ കഫ്...
കാലവസ്ഥാ വ്യതിയാനമനുസരിച്ച് നമ്മളില്‍ പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ് ചുമയും കഫക്കെട്ടും.
പ്രശ്‌ന പരിഹാരത്തിനായി പലവിധ കഫ് സിറപ്പുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും.
എന്നാല്‍, പ്രശ്‌ന പരിഹാരത്തിന് സഹായിക്കുന്ന പാര്‍ശ്വഫലമൊന്നുമില്ല ഈ ഗൃഹമാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ...
ആവശ്യമുള്ള സാധനങ്ങള്‍ : വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ.
തയ്യാറാക്കേണ്ട വിധം: അഞ്ചോ - ആറോ വെളുത്തുള്ളി തൊലി കളഞ്ഞ് കഴുകി ചെറിയ കഷ്ണങ്ങളാക്കുക.
ഇതിലേക്ക് ഒരു കഷ്ണം ഇഞ്ചിയും ചെറുതായി അരിഞ്ഞ് ചേര്‍ക്കാം
ശേഷം ഇതിലേക്ക് പകുതി നാരങ്ങ തൊലിയോടെയോ അല്ലാതെയോ (കയ്പ്പുണ്ടെങ്കിലും തൊലിയോടെ ഉപയോഗിക്കുന്നതാണ് ഉത്തമം) ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ചേര്‍ക്കുക.
ഈ ചേരുവകള്‍ എല്ലാം കൂടി ഒരു പാത്രത്തില്‍ എടുത്ത് ഒരു ഗ് ളാസ് വെള്ളം ചേര്‍ത്ത് കുറഞ്ഞ ചൂടില്‍ തിളപ്പിക്കുക.
അല്‍പ്പ നേരം കഴിഞ്ഞ് ഈ പാനീയം ഊറ്റിയെടുക്കുക.
ഉപയോഗിക്കേണ്ട വിധം: ഇത്തരത്തില്‍ ഊറ്റിയെടുക്കുന്ന പാനീയം ചെറുചൂടേടെ ഇടയ്ക്കിടെ കുടിക്കുക.
ചുമയും കഫക്കെട്ടും ഇല്ലാതാക്കുക മാത്രമല്ല, വയര്‍ സംബന്ധമായ അസുഖത്തെയും, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളെ ചെറുക്കുന്നതിനോടെപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഈ പാനീയം ഉത്തമമാണ്.
Keywords: Cough, Ginger, Garlic, Lemon
COMMENTS