ന്യൂഡല്‍ഹി: നിരോധിത മേഖലയായ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിനു സമീപം ഡ്രോണില്‍ ഘടിപ്പിച്ച വീഡിയോ കാമറ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുത്ത അ...
ന്യൂഡല്‍ഹി: നിരോധിത മേഖലയായ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിനു സമീപം ഡ്രോണില്‍ ഘടിപ്പിച്ച വീഡിയോ കാമറ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുത്ത അമേരിക്കന്‍ സ്വദേശി പീറ്റര്‍ ജെയിംസ് ലിനെയും (65) അദ്ദേഹത്തിന്റെ മകന്‍ ജി എല്‍ ലിന്‍ (30) നെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ടൂറിസ്റ്റ് വിസയില്‍ ശനിയാഴ്ചയാണ് ഇന്ത്യയില്‍ എത്തിയതെന്നും ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിനുവേണ്ടിയാണ് വീഡിയോ പകര്‍ത്തിയതെന്നും, നിരോധന മേഖലയാണെന്ന് അറിയില്ലായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഇരുവരും പറഞ്ഞു.
ചോദ്യം ചെയ്യലില്‍ ഇതുവരെ ഇരുവരില്‍ നിന്നും സംശയകരമായയൊന്നും കിട്ടിയിട്ടില്ലെന്നും എന്നാല്‍, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.
Keywords: Rastrapati Bhavan, Drone, US Citizen, New Delhi
COMMENTS