ന്യൂഡൽഹി : ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവർണറായി നിയമിച്ചതിനൊപ്പം മറ്റ് നാല് ഗവർണർമാരെ കൂടി നിയമിച്ചുകൊണ്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവി...
ന്യൂഡൽഹി : ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവർണറായി നിയമിച്ചതിനൊപ്പം മറ്റ് നാല് ഗവർണർമാരെ കൂടി നിയമിച്ചുകൊണ്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള ഗവർണർ പി സദാശിവത്തിനു കാലാവധി നീട്ടി നൽകാതിരുന്നപ്പോൾ ഹിമാചൽ പ്രദേശ് ഗവർണർ കൽരാജ് മിശ്രയെ രാജസ്ഥാനിലെ ഗവർണറായി മാറ്റം നൽകി നിലനിർത്തി.
തമിഴ്നാട് ബിജെപി ഘടകം അധ്യക്ഷ തമിഴിസൈ സൗന്ദരരാജനാണ് പുതിയ തെലങ്കാന ഗവർണർ. തമിഴ് ഇസൈ കേരള ഗവർണറാകും എന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ഡോക്ടർ കൂടിയായ തമിഴ് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിൽ ഡിഎംകെ നേതാവ് കനിമൊഴിയോ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ബിജെപി നേതാവ് ബന്ദാരു ദത്തത്രേയയെ ഹിമാചൽപ്രദേശ് ഗവർണറായി നിയമിച്ചു.
ഭഗത് സിംഗ് കോഷിയാരിയാണ് മഹാരാഷ്ട്രയിലെ പുതിയ ഗവർണർ.

COMMENTS