ന്യൂഡല്‍ഹി: കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ സാദ...
ന്യൂഡല്‍ഹി: കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ സാദ്ധ്യത.
ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ്സ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ തുടങ്ങിയ വ്യാപക പ്രതിഷേധം ഇന്നും തുടരുകയാണ്.
ഇതിനിടെ വൈദ്യപരിശോധനയ്ക്ക് ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ എത്തിച്ച ശിവകുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
2017 ആഗസ്റ്റില്‍ കര്‍ണ്ണാടകത്തിലെ ജലസേചനവകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് കണ്ടെടുത്ത എട്ടുകോടിയിലധികം രൂപയില്‍ ഏഴുകോടി കള്ളപ്പണമായിരുന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍.
തുടര്‍ന്ന് ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിന് പിന്നാലെ കര്‍ണ്ണാടകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ശിവകുമാറിന്റെ വസതികളിലും മറ്റുമായി എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
എന്നാല്‍, തന്റെ സുഹൃത്തായ ഒരു വ്യാവസായിയുടെ പണമായിരുന്നു അതെന്നും അതുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നാണ് ശിവകുമാര്‍ പറയുന്നത്.
Keywords: D.K. Shivakumar, Arrested, New Delhi
COMMENTS