പെറു: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിന്റെ വടക്കന്‍ തീരത്ത് നിന്ന് ബലി നല്‍കപ്പെട്ട 227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷ...
പെറു: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിന്റെ വടക്കന്‍ തീരത്ത് നിന്ന് ബലി നല്‍കപ്പെട്ട 227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
വിനോദസഞ്ചാര നഗരമായ ഹുവാന്‍ചാകോയില്‍ നടത്തിയ ഖനനത്തിലാണ് നാല് മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
കടലിനെ അഭിമുഖീകരിച്ച് കിടക്കുന്ന രീതിയിലാണ് കുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
പന്ത്രണ്ട് മുതല്‍ പതിനഞ്ച് നൂറ്റാണ്ടുവരെ പെറുവിന്റെ വടക്കന്‍ തീരത്തുണ്ടായിരുന്ന ചിമു നാഗരിക കാലത്ത് ബലി നല്‍കപ്പെട്ട കുട്ടികളുടെ ശരീരാവശിഷ്ടങ്ങളാകാം ഇതെന്നാണ് ഗവേഷകര്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ വര്‍ഷം മുതലാണ് ഹുവാന്‍ചാകോ മേഖലയില്‍ പുരാവസ്തു ഗവേഷകര്‍ ഖനനം തുടങ്ങിയത്. ഇവിടെ നിന്ന് ഇനിയും കുട്ടികളുടെ അവശിഷ്ടങ്ങള്‍ കിട്ടാന്‍ സാദ്ധ്യതയുണ്ടെന്നും, മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും വലിയ ബലിയാണ് ഇവിടെ നടന്നിരിക്കുന്നതെന്നുമാണ് ഗവേഷകര്‍ പറയുന്നത്
Keywords: Child Sacrifice, Peru
COMMENTS