മുംബയ്: ആര്‍.ബി.ഐയുടെ കരുതല്‍ ധനശേഖരമായ 1.76 ലക്ഷം കോടി രൂപ ഈ സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാരിന് കൈമാറും. മുന്‍ ഗവര്‍ണ്ണര്‍ ബി...
മുംബയ്: ആര്‍.ബി.ഐയുടെ കരുതല്‍ ധനശേഖരമായ 1.76 ലക്ഷം കോടി രൂപ ഈ സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാരിന് കൈമാറും.
മുന്‍ ഗവര്‍ണ്ണര്‍ ബിമല്‍ ജലാന്‍ സമിതിയുടെ റിപ്പോര്‍ട്ട് റിസര്‍വ്വ് ബാങ്ക് ഒഫ് ഇന്ത്യ കേന്ദ്ര ബോര്‍ഡ് അംഗീകരിച്ച സാഹചര്യത്തിലാണ് ആര്‍.ബി.ഐയുടെ ഈ നീക്കം.
റിസര്‍വ്വ് ബാങ്കിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ നീക്കിയിരിപ്പായ 1,23,414 കോടി രൂപയും പുതുക്കിയ ഇ.സി.എഫ് പ്രകാരം കണ്ടെത്തിയ 52,637 കോടി രൂപയും ഉള്‍പ്പെടെ 1.76.051 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍ തിങ്കളാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചത്.
ഉയര്‍ന്ന നീക്കിരിപ്പുധനത്തിന്റെ മുഖ്യ കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ ബാങ്ക് നടത്തിയ ദീര്‍ഘകാല ഫോറെക്‌സ് സ്വാപ്പുകളും ഓപ്പണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളുമാണ്.
അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ ഘട്ടം ഘട്ടമായി തുക കൈമാറാനാണ് ആര്‍.ബി.ഐയുടെ തീരുമാനം.
റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ തോത് നിര്‍ണ്ണയിക്കാനായി മുന്‍ ആര്‍.ബി.ഐ. ഗവര്‍ണ്ണര്‍ ബിമല്‍ ജലാല്‍ അദ്ധ്യക്ഷനായ ആറംഗ പാനലിനെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിയമിച്ചിരുന്നു.
ഈ പാനല്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍.ബി.ഐയുടെ പക്കല്‍ ഒമ്പത് ലക്ഷം കോടി രൂപയുടെ കരുതല്‍ ധനം ഉണ്ടായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആഗോള ചട്ടപ്രകാരം അധികത്തുക സര്‍ക്കാരിന് കൈമാറണമെന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് രണ്ട് വര്‍ഷമായി സര്‍ക്കാരും ആര്‍.ബി.ഐയും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന് ഇതോടെ പരിഹാരമായി.
Keywords: RBI, Central Government, Mumbai
COMMENTS