കോഴിക്കോട്: മഴക്കെടുതിയില്‍ പൊറുതിമുട്ടിയ വയനാട്ടുകാര്‍ക്കു പിന്തുണയുമായി എം.പി രാഹുല്‍ ഗാന്ധിയെത്തി. പ്രത്യേക വിമാനത്തിലാണ് രാഹുല്...
കോഴിക്കോട്: മഴക്കെടുതിയില്‍ പൊറുതിമുട്ടിയ വയനാട്ടുകാര്‍ക്കു പിന്തുണയുമായി എം.പി രാഹുല്‍ ഗാന്ധിയെത്തി.
പ്രത്യേക വിമാനത്തിലാണ് രാഹുല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. മലപ്പുറം ജില്ലയിലെ പോത്തുകല്‍ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് രാഹുല്‍ ആദ്യം പോകുക.
പോത്തുകലില്‍ നിന്ന് കവളപ്പാറയില്‍ വന്‍ ഉരുള്‍ പൊട്ടലുണ്ടായ സ്ഥലത്തേക്കും പോകുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ട്. സുരക്ഷാകാരണങ്ങളാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
നാളെ നടക്കുന്ന അവലോകന യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. കെടുതിയില്‍ ബുദ്ധിമുട്ടുന്ന വയനാട്ടില്‍ ഏതാനും ദിവസങ്ങള്‍ ഉണ്ടാകുമെന്നും ദുരിതാശ്വാസ ക്യാമ്പുകളും മറ്റും സന്ദര്‍ശിക്കുമെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
Keywords: Rahul gandhi, Kerala, Flood
COMMENTS