ന്യൂഡൽഹി: രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായി കൂടുതൽ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ ക...
ന്യൂഡൽഹി: രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായി കൂടുതൽ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ധനമന്ത്രി നിർമ്മലാ സീതാരാമനാണ് ബാങ്ക്ലയനം ഉൾപ്പെടെ സുപ്രധാനമായ സാമ്പത്തിക പരിഷ്കാര പദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തിയത്.
പഞ്ചാബ് നാഷണൽ ബാങ്ക് , യുണൈറ്റഡ് ബാങ്ക്, ഓറിയൻറൽ ബാങ്ക് ഒഫ് കൊമേഴ്സ് എന്നിവയെ ലയിപ്പിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക് ആക്കുന്നതാണ് ആദ്യ ലയനം.
കേരളത്തിലെ ലീഡ് ബാങ്കായ കനറ ബാങ്ക് , സിൻഡിക്കേറ്റ് ബാങ്ക് എന്നിവയെ ലയിപ്പിക്കുന്നതാണ് മറ്റൊരു പ്രഖ്യാപനം. 15.2 ലക്ഷം കോടി രൂപയുടെ ബിസിനസാണ് ഈ ബാങ്കുകളുടെ ലയനത്തിലൂടെ ലക്ഷ്യമിടുന്നത്.
യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, കോർപ്പറേഷൻ ബാങ്ക് , ആന്ധ്ര ബാങ്ക് എന്നിവയെ ലയിപ്പിച്ച് മറ്റൊരു സംയുക്ത ബാങ്കിനെ കൂടി രൂപീകരിക്കും.
ഇന്ത്യൻ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയെ ലയിപ്പിച്ച് ഒന്നാക്കും. മൊത്തത്തിൽ രാജ്യത്ത് 12 പ്രമുഖ പൊതുമേഖലാ ബാങ്കുകൾ മാത്രമായിരിക്കും ഭാവിയിൽ ഉണ്ടാവുക.
ധനമന്ത്രിയുടെ മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:
* ഭവന നിർമ്മാണ മേഖലക്ക് 3300 കോടി രൂപയുടെ വായ്പ ധനസഹായം.
* വൻകിട വായ്പകളുടെ നിലവിലെ സ്ഥിതി പരിശോധിക്കും.
* രാജ്യത്ത് വായ്പ വിതരണം കൂടുതൽ ഉദാരമാക്കി.
* വൻകിട വായ്പകൾ നൽകുന്നതിന് പ്രത്യേക ഏജൻസി രൂപീകരിക്കും. ഈ ഏജൻസിയുടെ മേൽനോട്ടത്തിൽ മാത്രമായിരിക്കും ഭാവിയിൽ വൻകിട വായ്പകൾ അനുവദിക്കുക.

COMMENTS