കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് ഗംഭീരവിജയം. കോട്ടയം ജില്ലയില്‍ ആകെയുള്ള 37 കോളേജിലും...
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് ഗംഭീരവിജയം.
കോട്ടയം ജില്ലയില്‍ ആകെയുള്ള 37 കോളേജിലും എസ്എഫ്ഐയ്ക്ക് വിജയിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 17 കോളേജുകളില്‍ 14ലും എസ്എഫ്ഐ വിജയിച്ചു.
കോട്ടയത്ത് 18 കോളേജുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചിരുന്നു. 19 കാമ്പസുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ എല്ലായിടത്തും എസ്എഫ്ഐ വിജയിച്ചു.
മാര്‍ കുര്യാക്കോസ് കോളേജ് പാലാ, പുല്ലരിക്കുന്ന് ഐസിജെ സിപിഎഎസ്എസ്, ഏറ്റുമാനൂരപ്പന്‍ കോളേജ്, ഐഎച്ച്ആര്‍ഡി കാഞ്ഞിരപ്പള്ളി, ഡിബി കോളേജ് കീഴൂര്‍, വിശ്വഭാരതി ഞീഴൂര്‍, കങ്ങഴ പിജിഎം കോളേജ്-, ഡിബി കോളേജ് തലയോലപ്പറമ്പ്, പുതുപ്പള്ളി എസ്എന്‍ കോളേജ്, എസ്എന്‍ കോളേജ് കുമരകം, എംഇഎസ് എരുമേലി, ശ്രീമഹാദേവ കോളേജ് വൈക്കം, ഐഎച്ച്ആര്‍ഡി ഞീഴൂര്‍, ഹെന്‍ട്രി ബേക്കര്‍ പൂഞ്ഞാര്‍, മണര്‍കാട് സെന്റ് മേരീസ്, പാലാ സെന്റ് തോമസ്, സെന്റ് സ്റ്റീഫന്‍ പാലാ, സെന്റ് ജോസഫ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചത്.
എറണാകുളം മഹരാജാസ് കോളേജിലെ എല്ലാ സീറ്റിലും എസ്എഫ്ഐയ്ക്ക് ജയം. ചെയര്‍പേഴ്സണായി വി ജി ദിവ്യ തിരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐ പാനല്‍ വന്‍ഭൂരിപക്ഷത്തിലാണ് ജയിച്ചത്. വൈസ് ചെയര്‍പേഴ്സണ്‍: എം ബി ലക്ഷ്മി, ജനറല്‍ സെക്രട്ടറി: ദേവരാജ് സുബ്രഹ്മണ്യന്‍, യുയുസിമാര്‍: യു അരുന്ധതി ഗിരി, എ സി സബിന്‍ദാസ്, മാഗസിന്‍ എഡിറ്റര്‍: കെ എസ് ചന്തു, ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി: ടി എസ് ശ്രീകാന്ത്, ലേഡി റെപ്: അനഘ കുഞ്ഞുമോന്‍, ഏയ്ഞ്ചല്‍ മരിയ റൊഡ്രിഗസ്.
പത്തനംതിട്ട ജില്ലയില്‍ എസ്എഫ്ഐ വിജയിച്ച കോളേജുകള്‍
എസ്എന്‍ഡിപി കോന്നി,
ഐഎച്ച്ആര്‍ഡി തണ്ണിത്തോട്,
ഡിബി കോളേജ്,
സെന്റ് തോമസ് കോഴഞ്ചേരി,
ഐഎച്ച്ആര്‍ഡി മല്ലപ്പള്ളി
സെന്റ് തോമസ് കോന്നി,
മുസലിയാര്‍ കോളേജ്,
സെന്റ് തോമസ് റാന്നി,
സെന്റ് ഇടമുറി,
ബിഎഎം മല്ലപ്പള്ളി,
എസ്ടിഎഎസ് പത്തനംതിട്ട,
ചുട്ടിപ്പാറ കോളേജ്,
എസ്എഎല്‍എസ് ചുട്ടിപ്പാറ,
എസ്എഎസ് കോന്നി.
COMMENTS