കോട്ടയം: കെവിന് വധക്കേസിലെ പ്രതികള്‍ക്ക് കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതി ഇരട്ട ജീവപര്യന്തത്തോടൊപ്പം 40000 രൂപ പിഴയും വിധിച...
കോട്ടയം: കെവിന് വധക്കേസിലെ പ്രതികള്‍ക്ക് കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതി ഇരട്ട ജീവപര്യന്തത്തോടൊപ്പം 40000 രൂപ പിഴയും വിധിച്ചു.
നീനുവിനും കെവിന്റെ കുടുംബത്തിനും ഒന്നര ലക്ഷം രൂപ വീതവും, മുഖ്യ സാക്ഷി അനീഷിന് ഒരു ലക്ഷം രൂപയും നല്കാന് കോടിതി വിധിച്ചു.
വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന് വാദിച്ചിരുന്നത്.
എന്നാല്‍, പ്രതികളുടെ പ്രായവും ജീവിതസാഹര്യവും പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കി ഇരട്ട ജീവപര്യന്തമാക്കിയത്.
കെവിന്റേത് ദുരഭിമാനക്കൊലയെന്ന് വ്യക്തമാക്കിയ കോടതി മുഖ്യപ്രതിയായാ ഷാനു ചാക്കോ ഉള്‍പ്പെടെ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.
വധശിക്ഷ ലഭിക്കാവുന്ന കൊലക്കുറ്റം, തടഞ്ഞുവച്ച് വിലപേശല്‍ ഉള്‍പ്പെടെ ഒമ്പത് വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
കോടതിയുടേത് നീതിയുക്തമായ തീരുമാനം: പബഌക് പ്രോസിക്യൂട്ടര്‍
വിധിയില്‍ പൂര്‍ണ്ണ തൃപ്തനല്ലെന്ന് : കെവിന്റെ പിതാവ് ജോസഫ്
തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ ലഭിച്ചു: നീനു
കോടതിയുടെ വിധി നീതിപൂര്‍വ്വമായ തീരുമാനമാണെന്നായിരുന്നു പബഌക് പ്രോസിക്യൂട്ടര്‍ പറഞ്ഞത്.
എന്നാല്‍, വിധിയില്‍ പൂര്ണ്ണതൃപ്തനല്ലെന്നും ശിക്ഷ ഇരട്ട ജീവപര്യന്തമായതിനാല്‍ നിരാശയില്ലെന്നും
കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. മുഖ്യ പ്രതികളിലൊരാളായ ചാക്കോയെ കോടതി വെറുതെ വിട്ടിരുന്നു. വിധിയില്‍ നിയമ പോരാട്ടം തുടരുമെന്നും കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു.
തെറ്റു ചെയ്തവര്‍ക്ക് ശിക്ഷ ലഭിച്ചുവെന്നായിരുന്നു നീനുവിന്റെ പ്രതികരണം
Keywords: Kevin Muder, Court, Neenu, Joseph,
COMMENTS