ശ്രീനഗര്‍: കശ്മീരില്‍ ഉറി സെക്ടറില്‍ പാക് സേനയും ഭീകരരും നടത്തിയ സംയുക്ത നുഴഞ്ഞുകയറ്റശ്രമം സേന തകര്‍ത്തു. പാക് പക്ഷത്തെ ആള്‍നാശത്തെ കുറ...
ശ്രീനഗര്‍: കശ്മീരില്‍ ഉറി സെക്ടറില്‍ പാക് സേനയും ഭീകരരും നടത്തിയ സംയുക്ത നുഴഞ്ഞുകയറ്റശ്രമം സേന തകര്‍ത്തു. പാക് പക്ഷത്തെ ആള്‍നാശത്തെ കുറിച്ചു വ്യക്തമായ വിവരമില്ല.
ഇന്ത്യന്‍ സേനയുടെ ശ്രദ്ധതിരിച്ചു ഭീകരരെ രാജ്യത്തേയ്ക്കു കടത്തിവിടാനായിരുന്നു ശ്രമം. ഇതിനു സമീപം മറ്റൊരിടത്ത് ശക്തമായി വെടിയുതിര്‍ത്തുകൊണ്ട് സേനയുടെ ശ്രദ്ധതിരിക്കുകയും ആ നേരം കൊണ്ട് ഭീകരരെ മറ്റൊരു വഴിയിലൂടെ ഇന്ത്യയിലേക്കു കടത്തുകയുമാണ് പതിവു രീതി.
ഇന്നലെ രാത്രിയാണ് പാക് സേനയുടെ സഹായത്തോടെ ഇന്ത്യന്‍ മണ്ണിലേക്ക് ഭീകരര്‍ കടക്കാന്‍ ശ്രമിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ കടന്ന് അക്രമം അഴിച്ചുവിടാനായിരുന്നു പാക് ഭീകരരുടെ ശ്രമമെന്നാണ് സൂചന.
പാക് നീക്കം തിരിച്ചറിഞ്ഞ ഇന്ത്യന്‍ സേന അതിശക്തമായി തിരിച്ചടിക്കുകയായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കശ്മീരില്‍ അതിശക്തമായ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പാകിസ്ഥാന്‍ നടത്തുന്ന ഏതുനീക്കവും നേരിടാന്‍ ഒരുക്കമാണെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു.
Key Words: India, Army, Border
COMMENTS