തിരുവനന്തപുരം: ശക്തമായ മഴയ്ക്കുള്ള കലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് മാനിച്ച് ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനായി ...
തിരുവനന്തപുരം: ശക്തമായ മഴയ്ക്കുള്ള കലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് മാനിച്ച് ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനായി അരുവിക്കര ഡാമിന്റെ ഓരോ ഷട്ടറുകളും 50 സെന്റമീറ്റര്‍ വീതം തുറന്നു.
ഇതോടൊപ്പം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും ഒരിഞ്ചുവീതം തുറക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നേരിയ തോതില്‍ മാത്രം വെള്ളം തുറന്നുവിടുന്നതിനാല്‍ ജലാശയങ്ങളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജില്ലാകളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Keywords: Aruvikkara Dam, Neyyar Dam, Kerala, Open
COMMENTS