ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കി പകരം റഖീം കോണ്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തി ഗയാന: ആഗസ്റ്റ് 22 ന് ആന്റിഗ്വയില്‍ തുടക്കമാകുന്ന രണ്ട് മത...
ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കി പകരം റഖീം കോണ്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തി
ഗയാന: ആഗസ്റ്റ് 22 ന് ആന്റിഗ്വയില്‍ തുടക്കമാകുന്ന രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യയ്‌ക്കെതിരായി 13 അംഗ വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു.
ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിന്റെയൊപ്പം ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ഡാരെന്‍ ബ്രാവോ, ഷമറ ബ്രൂക്‌സ്, ജോണ്‍ കാംബെല്‍, റോസ്റ്റണ്‍ ചെയ്‌സ്, റഖീം കോണ്‍വാള്‍, ഷെയ്ന്‍ ഡോര്‍വിച്ച്, ഷാനന്‍ ഗബ്രിയേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഷായ് ഹോപ്പ്, കീമോ പോള്‍, കെമാര്‍ റോച്ച് എന്നിവര്‍ ടീമില്‍ ഇടം നേടി.
ഇന്ത്യയ്‌ക്കെതിരായ പരമ്പരയോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കി .
പകരം ഓഫ് സ്പിന്നര്‍ റഖീം കോണ്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തി.
Keywords: Jason Holder, Chris Gayle, Rahkeem Cornwall
COMMENTS