ടെക്‌സസ് : അമേരിക്കയില്‍ ടെക്‌സാസിലെ എല്‍ പാസോ നഗരത്തിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവയ്പ്പില്‍ 20 പേര്‍ കൊല്ലപ്പ...
ടെക്‌സസ് : അമേരിക്കയില്‍ ടെക്‌സാസിലെ എല്‍ പാസോ നഗരത്തിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവയ്പ്പില്‍ 20 പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം രാവിലെ പത്തരയോടെയായിരുന്നു ലോകത്തെ നടുക്കിയ കൂട്ടക്കുരുതി.
മരിച്ചവരില്‍ രണ്ടു വയസ്സുള്ള കുട്ടി മുതല്‍ 82 വയസ്സുകാരന്‍ വരെയുണ്ട്. സ്‌റ്റോര്‍ പരിസരമാകെ രക്തം തളംകെട്ടി കിടക്കുകയാണ്. അമേരിക്ക കണ്ടതില്‍ ഏറ്റവും രക്തരൂഷിതമായ ആക്രമണങ്ങളില്‍ ഒന്നാണ് എല്‍ പാസോയില്‍ നടന്നതെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു.അക്രമിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡാളസ് നിവാസിയാണ് ഇയാള്‍ എന്നുമാത്രമാണ് പൊലീസ് പറഞ്ഞത്. ആക്രമണത്തിനു ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി. സ്പാനിഷ് കുടിയേറ്റക്കാര്‍ക്കു ഭൂരിപക്ഷ മേഖലയാണ് എല്‍ പാസോ.
മൂവായിരത്തോളം ആളുകളാണ് ആക്രമണം നടക്കുമ്പോള്‍ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ഞായറാഴ്ച കലിഫോര്‍ണിയയില്‍ 19കാരന്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു അതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കി വീണ്ടും വെടിവെപ്പ് ഉണ്ടായിരിക്കുന്നത്.Today’s shooting in El Paso, Texas, was not only tragic, it was an act of cowardice. I know that I stand with everyone in this Country to condemn today’s hateful act. There are no reasons or excuses that will ever justify killing innocent people....
— Donald J. Trump (@realDonaldTrump) August 4, 2019
വെടിവയ്പ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം കിട്ടിയതെന്നും ഗവര്‍ണറുമായി ആശയവിനിമയം നടത്തിവരികയാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
Key Words: Gunman, Walmart store, Hispanic border, Saturday, Cielo Vista Mall , Texas, El Paso, Greg Abbott, Manuel Uruchurtu, Uruchurtu
COMMENTS