ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ കഫേ കോഫി ഡേയുടെയും, ഏഷ്യയിലെ ഏറ്റവും വലിയ കോഫി എസ്റ്റേറ്റിന്റെയും ഉടമയും, സെവന്‍ സ്റ്...
ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ കഫേ കോഫി ഡേയുടെയും, ഏഷ്യയിലെ ഏറ്റവും വലിയ കോഫി എസ്റ്റേറ്റിന്റെയും ഉടമയും, സെവന്‍ സ്റ്റാര്‍ റിസോര്‍ട്ട് ഹോസ്പിറ്റാലിറ്റി ശൃംഖലയായ സെറായി, സിസാഡ എന്നിവയുടെ സ്ഥാപകനും, കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മൈന്‍ഡ് ട്രീയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും, മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും, മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ എസ്.എം. കൃഷ്ണയുടെ മകള്‍ മാളവികയുടെ ഭര്‍ത്താവുമായ വി.ജി. സിദ്ധാര്‍ത്ഥിനായി കര്‍ണ്ണാടക പൊലീസ് നേത്രവതി പുഴയില്‍ തിരച്ചില്‍ തുടരുന്നു.
തിങ്കളാഴ്ച വൈകുന്നേരം മംഗലാപുരത്ത് നിന്ന് കേരളത്തിലേക്കുള്ള റൂട്ടില്‍ നേത്രവതി ഡാമിനടുത്തുള്ള കൊടേക്കറിന് സമീപമുള്ള പാലത്തില്‍ നിന്ന് ആരെയോ ഫോണ്‍ വിളിച്ചുകൊണ്ട് താഴേക്കിറങ്ങിയ സിദ്ധാര്‍ത്ഥ് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ച് വന്നില്ലെന്നും, തിരഞ്ഞിട്ടും കണ്ടെത്താനായില്ലെന്നും മാത്രമല്ല, അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ഇക്കാര്യം സിദ്ധാര്‍ത്ഥയുടെ കുടുംബത്തെയും പൊലീസിനെയും അറിയിച്ചുവെന്നുമാണ് സിദ്ധാര്‍ത്ഥയുടെ ഡ്രൈവറിന്റെ മൊഴി.
ബിസിനസ് മോഡല്‍ പരാജയമായി എന്ന് സ്വയം സമ്മതിച്ച സിദ്ധാര്‍ത്ഥ് വലിയ കടക്കാരനായിരുന്നുവെന്നും പണം നല്‍കിയവരുടെ സമ്മര്‍ദ്ദത്താല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മൈന്‍ഡ് ട്രീയുടെ ഓഹരി 3000 കോടിയോളം രൂപയ്ക്ക് അടുത്തിടെ വിറ്റിരുന്ന ഇദ്ദേഹം കഫേ കോഫി ഡേ ബ്രാന്‍ഡ് കൊക്കൊ കോളയ്ക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
താന്‍ പരാജയപ്പെട്ട ബിസിനസ്സുകാരന്‍, താന്‍ മാത്രമാണ് ഉത്തവാദി എന്ന് സിദ്ധാര്‍ത്ഥ് അവസാനമായി സ്വന്തം ജീവനക്കാര്‍ക്ക് നില്‍കിയ സന്ദേശവും മറ്റു സാഹചര്യങ്ങളും കണക്കിലെടുത്ത് ഇതൊരു ആത്മഹത്യയാണോ എന്ന സംശയവും ബലപ്പെടുന്നതായി പൊലീസ് പറയുന്നു.
സിദ്ധാര്‍ത്ഥയ്ക്കായി പ്രദേശവാസികള്‍ക്കൊപ്പം കര്‍ണ്ണാടക പൊലീസും ശക്തമായ അന്വേഷണം ആരംഭിച്ചു.
Keywords: V.J. Siddharth - Coffe Coffee Day
COMMENTS