ഹൈദരാബാദ് : മുതിർന്ന കോൺഗ്രസ് നേതാവ് എസ് ജയ്പാൽ റെഡ്ഡി അന്തരിച്ചു. 77 വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം...
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു ജയ്പാൽ റെഡ്ഡി.
തെലുങ്കാനയിലെ നൽഗൊണ്ടയിലാണ് ജയ്പാൽ റെഡ്ഡി ജനിച്ചത്. ഉസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി നേതാവായാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
നാല് തവണ എംഎൽഎ ആയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ നയങ്ങളോട് വിയോജിച്ച് ജനതാ പാർട്ടിയിൽ ചേർന്നു.
1980 ൽ ഇന്ദിരാഗാന്ധി ക്കെതിരെ മേഡക് മണ്ഡലത്തിൽ മത്സരിച്ചു എങ്കിലും പരാജയപ്പെട്ടു. 1990-കളിൽ കോൺഗ്രസ്സിൽ തിരിച്ചെത്തി. അഞ്ചു തവണ ലോക്സഭാംഗമായി. വിവിധ സർക്കാരുകളിൽ കേന്ദ്ര മന്ത്രിയായി പ്രവർത്തിച്ചു.
Keywords: Jaipal Reddy, Congress party
COMMENTS