തിരുവനന്തപുരം: അമ്പൂരിയിലെ സ്വന്തം വീട്ടുപറമ്പില്‍ കാമുകിയായ പൂവാര്‍ സ്വദേശിനി രാഖിയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ മുഖ്യ പ്രതിയായ അഖി...
തിരുവനന്തപുരം: അമ്പൂരിയിലെ സ്വന്തം വീട്ടുപറമ്പില്‍ കാമുകിയായ പൂവാര്‍ സ്വദേശിനി രാഖിയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ മുഖ്യ പ്രതിയായ അഖിലിനെ തെളിവെടുപ്പിനായി അമ്പൂരിയില്‍ എത്തിച്ചു.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അഖിലിനെ തെളിവെടുപ്പിനായി അമ്പൂരിയിലെത്തിച്ചപ്പോള്‍ അഖിലിന്റെ മാതാപിതാക്കളെക്കൂടി അറസ്റ്റ് ചെയ്ത ശേഷം തെളിവെടുപ്പ് നടത്തിയാല്‍ മതിയെന്ന നിലപാടില്‍ ഉറച്ച് നാട്ടുകാര്‍ വാഹനം തടഞ്ഞും, കല്ലെറിഞ്ഞും, അസഭ്യം പറഞ്ഞും പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ രാത്രി 8.15 ന് തിരുവനന്തപുരത്ത് വന്നിറങ്ങിയ കൊലപാതക കേസിലെ ഒന്നാം പ്രതി രാഖിയുടെ കാമുകന്‍ അഖിലിനെ അവിടെ കാത്തുനിന്ന പൂവാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കേസില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ഇവരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
രാഖിയുടെ മൃതദേഹം മറവ് ചെയ്യാനുള്ള കുഴിയെടുക്കാന്‍ അഖിലിന്റെ അച്ഛനും കൂടെയുണ്ടായിരുന്നെന്നും മരം നടാനാണ് കുഴിയെടുത്തതെന്ന് അഖിലിന്റെ അച്ഛന്‍ നാട്ടുകാരില്‍ ചിലരോട് പറഞ്ഞതായും ആരോപണമുയരുന്നു. കേസുമായി ബന്ധപ്പെട്ട് അഖിലിന്റെ സഹോദരന്‍ രാഹുലിനെയും, സുഹൃത്ത് ആദര്‍ശിനെയും പൂവാര്‍ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
Keywords: Rahi, Akhil, Rahul, Adarsh, Amboori
COMMENTS