പൂണെ: നാലു വര്‍ഷമായി യെര്‍വാദ ജയിലില്‍ കഴിഞ്ഞിരുന്ന മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളി ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ പുറത്തിറങ്ങ...
പൂണെ: നാലു വര്‍ഷമായി യെര്‍വാദ ജയിലില്‍ കഴിഞ്ഞിരുന്ന മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളി ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ പുറത്തിറങ്ങിയെന്ന് അഭിഭാഷകന്‍ രാഹുല്‍ ദേശ്മുഖ് പറഞ്ഞു.
2015 മേയ് 08 ന് രാജ്യദ്രോഹക്കുറ്റം ചുമത്തി പുണെ തീവ്രവാദ സ്‌ക്വാഡ് മുരളിയെയേയും സഹായിയെയും പൂണെയ്ക്കടുത്തുള്ള താലേഗാവില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ബോംബേ ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ മുരളിക്ക് അനുവദിച്ച ജാമ്യം ചോദ്യം ചെയ്ത് മഹാരാഷ്ട്ര ഗവണ്‍മെന്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ ജയില്‍ മോചനം സാദ്ധ്യമായത്.
Keywords: Maoist, Murali Kannampilly, Jail, Release
COMMENTS