പനജി: ഏതുവിധത്തിലും അധികാരം ഉറപ്പിക്കുക എന്ന ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായി ഗോവയിലും കോണ്‍ഗ്രസ് 10 എംഎല്‍എമാരെ അടര്‍ത്തിമാറ്റി. ഭൂ...
പനജി: ഏതുവിധത്തിലും അധികാരം ഉറപ്പിക്കുക എന്ന ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായി ഗോവയിലും കോണ്‍ഗ്രസ് 10 എംഎല്‍എമാരെ അടര്‍ത്തിമാറ്റി.
ഭൂരിപക്ഷത്തിന്റെ പേരില്‍ ആടിയുലഞ്ഞ് നല്കുന്ന ഗോവയില്‍ ഭരണം അരക്കിട്ടുറപ്പിക്കുന്നതാണ് ബിജെപിയുടെ നടപടി. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ പത്ത് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കാവലേക്കറുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ സ്പീക്കര്‍ രാജേഷ് പട്നേക്കറിനു കത്തു നല്‍കുകയായിരുന്നു. തങ്ങള്‍ ബിജെപിയില്‍ ചേരുകയാണെന്ന് ഇവര്‍ പ്രഖ്യാപിച്ചു.
ജൂലൈ 15ന് ഗോവ നിയമസഭയുടെ വര്‍ഷകാല സമ്മേളനം ചേരാനിരിക്കെയാണ് അപ്രതീക്ഷിതമായ ഈ രാഷ്ട്രീയ നാടകം. കൂറുമാറി എത്തുന്ന എംഎല്‍എമാരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിനന്ദിച്ചു. ഒരു ഉപാധികളും ഇല്ലാതെ ആണ് ഇവര്‍ ബിജെപിയിലേക്ക് വന്നതെന്നും അവരവരുടെ മണ്ഡലത്തിന്റെയും ഗോവയും വികസനത്തിന് വേണ്ടിയാണ് രാജി എന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.
കോണ്‍ഗ്രസിന് ആകെ 15 അംഗങ്ങളാണുണ്ടായിരുന്നത് . ഇതില്‍നിന്ന് പത്തുപേര്‍ രാജിവച്ച് വന്നതിനാല്‍ കൂറുമാറ്റ നിരോധന നിയമം ഇവര്‍ക്ക് ബാധകമാവില്ല. ഇനി കോണ്‍ഗ്രസില്‍ ശേഷിക്കുന്നത് അഞ്ച് എംഎല്‍എമാര്‍ മാത്രമാണ്.
ഗോവയില്‍ 40 അംഗസഭയില്‍ 17 അംഗങ്ങളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ഗോവ ഫോര്‍വേഡ് ബ്ളോക്ക് പാര്‍ട്ടിയിലെ മൂന്നുപേരെയും മൂന്നു സ്വാതന്ത്ര്യത്തെയും കൂട്ടിയാണ് ബിജെപി ഭരണം പിടിച്ചു നിര്‍ത്തിയിരുന്നത്. 10 അംഗങ്ങള്‍ കൂടി കൂറുമാറി എത്തുന്നതോടെ ഗോവയില്‍ ഭരണം അനായാസമാക്കുകയാണ് ബിജെപി. ബിജെപിയുടെ അംഗസംഖ്യ ഇതോടെ 27 ആയി ഉയര്‍ന്നു.
കഴിഞ്ഞമാസം തെലങ്കാനയില്‍ 18 ല്‍ 12 എംഎല്‍എമാരാണ് ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാന രാഷ്ട്ര സമിതിയിലേക്കു കൂറുമാറിയത്. കര്‍ണാടകത്തില്‍ ആകട്ടെ 18 അംഗങ്ങള്‍ കൂറുമാറി സര്‍ക്കാര്‍ തന്നെ നിലം പൊത്തുന്ന സ്ഥിതിയാണ്. ഇതിനു തൊട്ടു പിന്നാലെയാണ് ഗോവയിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ഉണ്ടായിരിക്കുന്നത്.
Keywords: Goa, BJP, Congress Party, Politics
COMMENTS