ന്യൂഡൽഹി: സ്റ്റാർട്ടപ്പുകൾക്ക് സഹായങ്ങൾ വാരിക്കോരി നൽകുന്നതാണ് നരേന്ദ്ര മോദി സർക്കാരിൻറെ രണ്ടാമത്തെ വരവിലെ ആദ്യ ബജറ്റ്. ധനമന്ത്രി നി...
ന്യൂഡൽഹി: സ്റ്റാർട്ടപ്പുകൾക്ക് സഹായങ്ങൾ വാരിക്കോരി നൽകുന്നതാണ് നരേന്ദ്ര മോദി സർക്കാരിൻറെ രണ്ടാമത്തെ വരവിലെ ആദ്യ ബജറ്റ്.
ധനമന്ത്രി നിർമല സീതാരാമൻ ആദ്യ ബജറ്റിൽ സ്റ്റാർട്ടപ്പുകൾക്ക് നിരവധി ആനുകൂല്യങ്ങളും പ്രോത്സാഹന സഹായങ്ങളുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി ദൂരദർശനിൽ സംരംഭകർ തന്നെ നേരിട്ട് തയ്യാറാക്കുന്ന പരിപാടി ഉടൻ ആരംഭിക്കും. രാജ്യത്താകമാനം 80 ലൈവ്ലിഹുഡ് ബിസിനസ് ഇൻകുബേറ്റർ സെൻസറുകളും 20 ടെക്നിക്കൽ ബിസിനസ് ഇൻകുബേറ്റർ സെൻസറുകളും ആരംഭിക്കുകയാണ്.
രാജ്യത്താകമാനം കാർഷിക മേഖലയിൽ 75000 നവ സംരംഭകരെ കൊണ്ടുവരുന്നതിന് ലക്ഷ്യമിട്ടാണ് ഈ നടപടി. സിംഗിൾ ബ്രാൻഡ് റീട്ടെയിൽ രംഗത്ത് 100% വിദേശനിക്ഷേപം ഉറപ്പാക്കുമെന്നും ഇത് സ്റ്റാർട്ടപ്പ് സംരംഭകർക്ക് ഏറെ ഗുണം ചെയ്യുമെന്നും ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ വ്യക്തമാക്കി.
രാജ്യത്തെ തൊഴിൽ നിയമങ്ങൾ ഏകീകരിച്ചു നാലു കോഡുകൾക്കു കീഴിൽ കൊണ്ടുവരുമെന്നും തൊഴിലെടുക്കുന്നവർക്കും തൊഴിൽ ദാതാക്കൾക്കും ഇത് ഏറെ ഗുണം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.
സ്ത്രീ സംരംഭകർക്കും പിന്നാക്കവിഭാഗങ്ങളിലെ സംരഭകർക്കും സഹായം നൽകുന്നതിനായി നേരത്തെതന്നെ തുടങ്ങിയിട്ടുള്ള സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി 2025 വരെ തുടരുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.
സ്വയം സഹായ സംഘങ്ങളിൽ അംഗങ്ങളായ വനിതകൾക്ക് മുദ്ര പദ്ധതി വഴി ഓരോ ആൾക്കും ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.

COMMENTS