മുംബയ്: പീഡനകേസില്‍ പ്രതിയായ ബിനോയ് കോടിയേരിയെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. കോടതി ബിനോയ് മുന്‍കൂര്‍ ജാമ്യം അനുവദി...
മുംബയ്: പീഡനകേസില്‍ പ്രതിയായ ബിനോയ് കോടിയേരിയെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. കോടതി ബിനോയ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് പിന്നാലെയാണ് അദ്ദേഹം ഓഷിവാരാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനാണ് ബിനോയ്. ബിനോയിയെ തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് ബിനോയെ ചോദ്യം ചെയ്തേക്കുമെന്നാണ് അറിയുന്നത്.
ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടര മണിയോടെ അഭിഭാഷകനൊപ്പം സ്റ്റേഷനില്‍ എത്തിയ ബിനോയി ജാമ്യ രേഖകളില്‍ ഒപ്പിട്ടു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു. മുംബയിലെ കോടതി കര്‍ശന ഉപാധികളോടെ കഴിഞ്ഞദിവസം ബിനോയിക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
കേസ് അന്വേഷണത്തില്‍ പൊലീസുമായി സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്ന പക്ഷം ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വാദിയായ യുവതിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി.
യുവതി സമര്‍പ്പിച്ച രേഖകളില്‍ ബിനോയുടെ അഭിഭാഷകന്റെ വാദവും കോടതി കേട്ടിരുന്നു. ബിഹാര്‍ സ്വദേശിയായ ബാര്‍ നര്‍ത്തകിയെ വിവാഹവാഗ്ദാനം നല്കി ഗര്‍ഭിണിയാക്കി എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ബിനോയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. കോടിയേരി കുടുംബം യുവതിയുടെ ബന്ധുക്കളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശ്രമം നടത്തുന്നതായും വാര്‍ത്തകളുണ്ട്.
Keywords: Binoy Kodiyeri, Sexual Abuse, Mumbai Police
COMMENTS