നോട്ടിങാം: ലോകകപ്പിലെ നാണംകെട്ട തോല്‍വികളിലൊന്ന് ഏറ്റുവാങ്ങി പാകിസ്ഥാന് ദയനീയ തുടക്കം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 105 റണ്‍സിന്റെ ടോട്ടല്‍ പി...
നോട്ടിങാം: ലോകകപ്പിലെ നാണംകെട്ട തോല്‍വികളിലൊന്ന് ഏറ്റുവാങ്ങി പാകിസ്ഥാന് ദയനീയ തുടക്കം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 105 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 13.4 ഓവറില്‍ ജയം കാണുകയായിരുന്നു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ 5.4 ഓവറില്‍ 27 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ
ഓഷേന്‍ തോമസാണ് വേട്ടയാടി വീഴ്ത്തിയത്. 5 ഓവറില്‍ 42 റണ്‍സിനു മൂന്നു പാക് വിക്കറ്റുകള്‍ കൊയ്ത ജാസണ്‍ ഹോള്‍ഡറും പാക് പതനത്തിനു വലിയ സംഭാവന നല്കി.
22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമനും ബാബര്‍ അസമുമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍മാര്‍. ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് രണ്ട് റണ്‍സുമായി മടങ്ങി.
മറുപടി ബാറ്റിംഗില്‍ ക്രിസ് ഗെയ്ല്‍ 34 പന്തില്‍ 50 റണ്‍സെടുത്ത് മുന്നില്‍നിന്നു നയിച്ചു. ജയത്തിനരികെ ഗെയ്ല്‍ വീണെങ്കിലും നിക്കൊളാസ് പുരാന്‍ 19 പന്തില്‍ 34 റണ്‍സുമായി ജയം അനായാസമാക്കി. ഹെയ്റ്റ്ര്‍മെയര്‍ ഏഴ് റണ്‍സുമെടുത്ത് അധികം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ വിന്‍ഡീസിനെ ജയത്തിലെത്തിച്ചു. വഹാബ് റിയാസിനെ 13.4 ഓവറില്‍ സിക്സര്‍ പറത്തിയാണ് പുരാന്‍ കളി അവസാനിപ്പിച്ചത്.
പാകിസ്ഥാനു വേണ്ടി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Keywords: Oshane Thomas, West Indies , Pakistan, World Cup, Trent Bridge, Chris Gayle, Jason Holder, Andre Russell, England, Adelaide , Imran Khan
COMMENTS