മുംബൈ: നടി ഐശ്വര്യ റായിക്കെതിരെ ട്വിറ്ററില്‍ വന്ന ട്രോള്‍ ഷെയര്‍ ചെയ്ത സംഭവത്തില്‍ മാപ്പു പറഞ്ഞ് നടന്‍ വിവേക് ഒബ്‌റോയി. ഇതോടൊപ്പം ഈ ട്രേ...
ഇന്നു രാവിലെ വരെ ഈ സംഭവത്തില്‍ മാപ്പു പറയില്ലെന്നും താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്ന നടന്‍ പെട്ടെന്നാണ് നിലപാട് മാറ്റിയത്.
അഭിപ്രായ സര്‍വ്വെ, എക്‌സിറ്റ് പോള്‍, തെരഞ്ഞെടുപ്പ് ഫലം ഇവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഐശ്വര്യ റായിയുടെ നടന്മാരുമായുള്ള റിലേഷനെക്കുറിച്ച് ബന്ധപ്പെടുത്തിയുള്ള ട്രോളാണ് നടന്‍ ഷെയര്‍ ചെയ്തത്. ഈ വിഷയത്തില്‍ നടന് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, ഐശ്വര്യയുടെ മകള്‍ ആരാധ്യ എന്നിവര്‍ക്കൊപ്പം തന്റെയും ചിത്രങ്ങള്‍ വച്ചുള്ള ട്രോളാണ് നടന്‍ ഷെയര്‍ ചെയ്തത്. വിവേകിന്റെ ട്വീറ്റിനെതിരെ നടി സോനം കപൂര്‍, കായികതാരം ജ്വാല ഗുട്ട എന്നിവര്‍ രംഗത്തെത്തിയിരുന്നു.
Keywords: Actor Vivek Obroy, Twitter, Share, Apology
COMMENTS