കൊല്‍ക്കത്ത : ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ റോഡ്ഷോയ്ക്കിടെയുണ്ടായ അക്രമങ്ങളിലും തുടര്‍ കലാപത്തിലും നിരവധി പേര്‍ക്കു പരിക്കേറ്റു. വ...
കൊല്‍ക്കത്ത : ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ റോഡ്ഷോയ്ക്കിടെയുണ്ടായ അക്രമങ്ങളിലും തുടര്‍ കലാപത്തിലും നിരവധി പേര്‍ക്കു പരിക്കേറ്റു.
വിദ്യാസാഗര്‍ കോളേജിനു മുന്നില്‍ വച്ചാണ് അമിത് ഷായുടെ റാലിക്കു നേരേ കല്ലേറുണ്ടായത്. ഇതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകരും തിരിച്ചടിച്ചതോടെ നഗരം ചോരക്കളമായി മാറുകയായിരുന്നു.
കോളേജിനു മുന്നില്‍ റാലി എത്തിയപ്പോള്‍ അമിത് ഷാ ഗോ ബാക്ക് എന്നെഴുതിയ പോസ്റ്ററുകള്ളുമായി ഒരു സംഘം വിദ്യാര്‍ത്ഥികള്‍ നിന്നു. റാലിക്കാര്‍ ഇവരെ കൈകാര്യം ചെയ്യാനെത്തി. ഇതിനിടെ, കാമ്പസിനകത്തുനിന്നു റാലിക്കു നേരേ കല്ലേറുണ്ടായി. കാമ്പസിലേക്ക് ഇരച്ചു കയറിയ ബിജെപി പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്ന ഇരുചക്ര വാഹനങ്ങള്‍ വലിച്ചു പുറത്തുകൊണ്ടിട്ടു തീയിടുകയും ചെയ്തു.
#WATCH Clashes broke out in roadshow of BJP President Amit Shah in Kolkata after sticks were hurled at Shah’s truck. #WestBengal pic.twitter.com/t8bnf31vGA
— ANI (@ANI) May 14, 2019
അക്രമം കൈവിട്ടതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പത്തൊന്‍പതാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്കര്‍ത്താവുമായ യഇശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അക്രമത്തിനിടെ തകര്‍ക്കപ്പെടുകയും ചെയ്തു. അക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേര് അറസ്റ്റിലായിട്ടുണ്ട്.
'ജയ് ശ്രീറാം' വിളികളുമായാണ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരന്നത്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍മലാ സീതാരാമന്, മുഖ്താര്‍ അബ്ബാസ് നഖ്വി, ജി.വി.എല്‍. നരസിംഹ റാവു തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ബി.ജെ.പി. പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു പരാതി നല്കി.
ഝാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണ്ടകളെ എത്തിച്ചാണ് അമിത് ഷാ റാലിയില്‍ ആളെ കൂട്ടിയതെന്നും ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതിന് ജനം തന്നെ ബിജെപിയോടു പകരം ചോദിച്ചുകൊള്ളുമെന്നും അക്രമ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
#WATCH: Visuals after clashes broke out at BJP President Amit Shah's roadshow in Kolkata. #WestBengal pic.twitter.com/laSeN2mGzn
— ANI (@ANI) May 14, 2019
COMMENTS