ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് കാബിനറ്റ് പദവി ലഭിക്കാന്‍ സാധ്യത. കഴിഞ്ഞ മന്ത്രിസഭയി...
ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് കാബിനറ്റ് പദവി ലഭിക്കാന്‍ സാധ്യത. കഴിഞ്ഞ മന്ത്രിസഭയില്‍ അരുണ്‍ ജയ്റ്റ്‌ലി കൈകാര്യം ചെയ്തിരുന്ന ധനകാര്യവകുപ്പ് അമിത് ഷായ്ക്ക് നല്‍കിയേക്കുമെന്നാണ് സൂചന.
നിലവിലെ കാബിനറ്റില്‍ മാറ്റം വരുത്തി പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനും ഉദ്ദേശ്യമുള്ളതായിട്ടാണ് സൂചന. ഇക്കാര്യത്തില്‍ മോഡിക്ക് 2014 നേക്കാള്‍ സ്വാതന്ത്ര്യം രണ്ടാമൂഴത്തിലുണ്ട്. കഴിഞ്ഞ പ്രാവശ്യം രാജ്‌നാഥ് സിങ്ങില്‍ നിന്നും ആര്‍.എസ്.എസ്സില്‍ നിന്നും മോഡിക്ക് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതായുണ്ടായിരുന്നു.
എന്നാല്‍ ഇക്കുറി അദ്ദേഹത്തിനു തന്നെ എല്ലാ കാര്യങ്ങളും തീരുമാനിക്കാനാകും. അത്രയ്ക്ക് തിളക്കമാര്‍ന്ന വിജയമാണ് ബി.ജെ.പിക്ക് മാത്രമായി ലഭിച്ചത്.
അമിത് ഷാ ധനകാര്യമന്ത്രിസ്ഥാനത്തോടൊപ്പം ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനവും വഹിക്കാന്‍ സാധ്യതയുണ്ട്. സുഷമ സ്വരാജ്, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് അതത് സ്ഥാനങ്ങള്‍ തന്നെ ലഭിച്ചേക്കും.
അമേഠിയിലെ തിളക്കമാര്‍ന്ന വിജയത്തിന് സ്മൃതി ഇറാനിക്ക് മെച്ചപ്പെട്ട വകുപ്പ് തന്നെ ലഭിക്കും. ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം സ്മൃതി ഇറാനിക്ക് നല്‍കാന്‍ സാധ്യതയുണ്ട്. അടുത്ത വ്യാഴാഴ്ച നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തും.
Keywords: N.D.A government, Amit Shah, B.J.P, Modi

COMMENTS