ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാമത്തെ എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് രാഷ്ട്രപ...
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാമത്തെ എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് രാഷ്ട്രപതി ഭവന് അങ്കണത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഇതോടെ ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് ഇന്ന് അധികാരമേല്‍ക്കുന്നത്.
മന്ത്രിമാരെ സംബന്ധിച്ചുള്ള അന്തിമ പട്ടിക ഇന്നലെ രാത്രി തന്നെ രാഷ്ട്രപതിക്ക് കൈമാറി. രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്, ധര്‍മ്മേന്ദ്ര പ്രധാന് എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നുള്ള കാര്യത്തില്‍ ഉറപ്പുവന്നിട്ടുണ്ട്. എന്നാല്‍ മറ്റു മന്ത്രിമാരുടെ പേരുകള്‍ പുറത്തുവന്നിട്ടില്ല.
സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രീയവത്കരിക്കുന്നു എന്നാരോപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചടങ്ങില്‍ പങ്കെടുക്കില്ല. അതേസമയം സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്മോഹന് സിങ് അരവിന്ദ് കെജരിവാള്‍, ചന്ദ്രശേഖര്‍ റാവു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇതോടൊപ്പം ചടങ്ങില്‍ മറ്റു രാഷ്ട്ര തലവന്മാരുള്‍പ്പടെ 6500 അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും.
Keywords: Modi, N.D.A government, Today, Ceremony

COMMENTS