തിരുവനന്തപുരം: അതിശക്തമായ മത്സരം നടന്ന കോഴിക്കോട് ലോക്സഭാ സീറ്റില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ വിജയിക്കുമെന്ന് മാതൃഭൂമി ...
തിരുവനന്തപുരം: അതിശക്തമായ മത്സരം നടന്ന കോഴിക്കോട് ലോക്സഭാ സീറ്റില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ വിജയിക്കുമെന്ന് മാതൃഭൂമി എക്സിറ്റ് പോള്‍ സര്‍വേ ഫലം.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എംകെ രാഘവന് വിവാദങ്ങളില്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് പ്രദീപ്കുമാറിനു സാധ്യത ഏറിയത്. പ്രദീപ്കുമാറിന് 42 ശതമാനം വോട്ടും രാഘവന് 41 ശതമാനം വോട്ടും ലഭിക്കുമെന്നാണ് പ്രവചനം. എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് 11 ശതമാനം വോട്ട് ലഭിക്കുമെന്ന് പ്രവചനം പറയുന്നു.ഇതേസമയം രാജ്യം ഉറ്റുനോക്കിയ മത്സരത്തില്‍ വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 51 ശതമാനം വോട്ടുനേടി ഗംഭീര വിജയം നേടുമെന്നാണ് പ്രവചനം. ഇടതുമുന്നണി സ്ഥാനാര്‍ഥി പി സുനീറിന് 33 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് 12 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വേ.
കേരളം ഉറ്റുനോക്കുന്ന വടകരയില്‍ കെ മുരളീധരന് 47 ശതമാനം വോട്ട് നേടി വിജയിക്കുമെന്നും ഇടതുമുന്നണി സ്ഥാനാര്‍ഥി പി ജയരാജന് 41 ശതമാനം വോട്ട് മാത്രമേ ലഭിക്കൂ എന്നുമാണ് സര്‍വേഫലം. ബിജെപി സ്ഥാനാര്‍ഥിക്ക് 9% വോട്ടു ലഭിക്കുമെന്നാണ് പ്രവചനം.
43 ശതമാനം വോട്ട് നേടി കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന് വിജയിക്കും. ഇടതുമുന്നണി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ പി കെ ശ്രീമതിക്ക് 41 ശതമാനം വോട്ടാണ് സര്‍വ്വേ പറയുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് 13 ശതമാനം വോട്ടും പ്രവചനമുണ്ട്.
കാസര്‍കോട്ടെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് 46 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി സതീശ് ചന്ദ്രന് 33 ശതമാനം വോട്ടും ബിജെപി സ്ഥാനാര്‍ഥിക്ക് 18 ശതമാനം വോട്ടുമാണ് സര്‍വ്വേ പ്രവചിക്കുന്നത്.
മലപ്പുറം, പൊന്നാനി സീറ്റുകളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വന്‍വിജയം നേടുമെന്ന് സര്‍വ്വേ പറയുന്നു. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി 49 ശതമാനം വോട്ടും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ 48% വോട്ടും നേടും. മലപ്പുറത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി വി പി സാനുവിന് 36 ശതമാനവും എന്‍ഡിഎ സ്ഥാനാര്‍ഥി ഉണ്ണികൃഷ്ണന് എട്ട് ശതമാനവും വോട്ടാണ് പ്രവചനം.
പൊന്നാനിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി 36 ശതമാനവും എന്‍ഡിഎ സ്ഥാനാര്‍ഥി 11 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം.
COMMENTS