ലണ്ടന്‍: ബ്രൈട്ടനെ 4-1ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടി. ലീഗിലെ അവസാന മത്സരത്തില്‍ കളിയുടെ ...
ലണ്ടന്‍: ബ്രൈട്ടനെ 4-1ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടി.
ലീഗിലെ അവസാന മത്സരത്തില്‍ കളിയുടെ എല്ലാ തലത്തിലും മാഞ്ചസ്റ്റര്‍ സിറ്റി ആധിപത്യമുറപ്പിക്കുകയായിരുന്നു.
ഈ ജയത്തോടെ മാഞ്ചസ്റ്റര്‍ 98 പോയിന്റുമായി ഒന്നാമതെത്തുകയായിരുന്നു. 97 പോയിന്റുള്ള ലിവര്‍പൂളാണ് രണ്ടാം സ്ഥാനത്ത്. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ 2-0ന് വോള്‍വ്‌സിനെ പരാജയപ്പെടുത്തിയിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിക്കായി സെര്‍ജിയോ അഗ്യൂറോ, ഐമെറിക് ലബോര്‍ട്ടെ, റിയാദ് മെഹ്‌റസ്, ഇകെ ഗുഡോഗന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.
ബ്രൈട്ടന്റെ ആശ്വാസഗോള്‍ നേടിയത് ഗ്ലെന്‍ മറേ ആയിരുന്നു. ലീഗിലെ അവസാനത്തെ 14 മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീടം ഉചൂടിയത്.
ഇന്നത്തെ മത്സരത്തില്‍ സിറ്റി തോല്‍ക്കുകയോ സമനില ആവുകയോ ചെയ്തിരുന്നെങ്കില്‍ ലിവര്‍പൂള്‍ കിരീടം ചൂടുമായിരുന്നു.
COMMENTS