തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍ ഹൈക...
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയമായ റിപ്പോര്‍ട്ടല്ലെന്നും ഇതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു എന്നു കാട്ടി നിരവധി പരാതികള്‍ ഹൈക്കോടതിയില്‍ ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാനാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.
പ്രളയം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കാട്ടി അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.
അതിവര്‍ഷമാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലക്കമ്മീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ശാസ്ത്രലോകം തള്ളിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടെന്നും അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.
Keywords: High court, Government, Flood, Amicus, Curiae

COMMENTS