സ്വന്തം ലേഖകന്‍ * പോയത് 40 കിലോ സ്വര്‍ണവും 100 കിലോ വെള്ളിയുമെന്നു പ്രാഥമിക നിഗമനം * ആറു വര്‍ഷമായി സ്‌ട്രോംഗ് റൂം തുറന്ന് പരിശോധനയില്...
സ്വന്തം ലേഖകന്‍
* പോയത് 40 കിലോ സ്വര്‍ണവും 100 കിലോ വെള്ളിയുമെന്നു പ്രാഥമിക നിഗമനം
* ആറു വര്‍ഷമായി സ്‌ട്രോംഗ് റൂം തുറന്ന് പരിശോധനയില്ല
* കുറ്റക്കാര്‍ക്കെതിരേ നടപടിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍
തിരുവനന്തപുരം : ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തില്‍ 40 കിലോ സ്വര്‍ണവും 100 കിലോ വെള്ളിയും കാണാതായതിന്റെ പശ്ചാത്തലത്തില്‍ സ്‌ട്രോംഗ് റൂം തുറന്ന് പരിശോധിക്കാന്‍ തീരുമാനം.
കിട്ടിയ സ്വര്‍ണവും വെള്ളിയും സ്‌ട്രോംഗ് റൂമിലേക്കു മാറ്റിയതിനും രേഖകളൊന്നുമില്ല. അതുകൊണ്ടു തന്നെ പരിശോധനകൊണ്ടു കാര്യമായ ഫലമൊന്നുമുണ്ടാവാന്‍ വഴിയില്ല.
ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം തിങ്കളാഴ്ച ഉച്ചയ്ക്ക് സംഘം പരിശോധന നടത്തും. ഭക്തര്‍ സ്വര്‍ണം കാണിക്കയര്‍പ്പിക്കുമ്പോള്‍ രസീത് നല്‍കിയ ശേഷം ഈ സ്വര്‍ണത്തിന്റെ കണക്ക് നാലാം നന്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തും.
തുടര്‍ന്ന് സ്വര്‍ണവും വെള്ളിയും മറ്റും സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുന്‌പോള്‍ എട്ടാം ഫോറത്തിലും കണക്ക് രേഖപ്പെട്ടുത്തും. സ്വര്‍ണവും വെള്ളിയും ലഭിച്ചുവെന്ന് രേഖകളുണ്ടെങ്കിലും ഇത് സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതായി രേഖയിലില്ല.
സംസ്ഥാന ഓഡിറ്റ് വിഭാഗമാണ് കോടികളുടെ മോഷണം കണ്ടെത്തിയിരിക്കുന്നത്. സ്‌ട്രോംഗ് റൂം തുറക്കുമ്പോള്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു.
കഴിഞ്ഞ ആറ് വര്‍ഷമായി സ്‌ട്രോംഗ് റൂം തുറന്നു പരിശോധിച്ച് കൃത്യമായി ചുമതല കൈമാറിയിട്ടില്ലെന്നിരിക്കെ വിചാരിക്കുന്നത്ര എളുപ്പമായിരിക്കില്ല കള്ളത്തരം പുറത്തുകൊണ്ടുവരിക.
ശബരിമലയില്‍ വഴിപാടായി ലഭിച്ചിരിക്കുന്ന സ്വര്‍ണവും വെള്ളിയും മോഷണം പോകുന്നുണ്ടെന്ന് ദേവസ്വം വിജിലന്‍സിന് നേരത്തേ തന്നെ പരാതി കിട്ടിയിരുന്നു. അന്നൊന്നും കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ല.
Keywords: Lord Ayyappa, Sabarimala, Gold Theft, Devaswam Board
COMMENTS