ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം നടന്ന അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്മൃതി ഇ...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം നടന്ന അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് അവര്‍ ആരോപണം ഉന്നയിച്ചത്.
ബി.ജെ.പിക്ക് വോട്ട് ചെയ്യാനെത്തിയ തന്നെ പോളിങ് ഉദ്യോഗസ്ഥന് നിര്‍ബന്ധിച്ച് കോണ്‍ഗ്രസിന് ചെയ്യിപ്പിച്ചു എന്ന് ഒരു പ്രായമായ സ്ത്രീ പറയുന്നതായാണ് വീഡിയോ. തുടര്‍ന്ന് സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു.
ഉത്തര്‍പ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം സ്മൃതി ഇറാനിയുടെ ആരോപണം തള്ളുകയായിരുന്നു.
പരാതി ലഭിച്ച ഉടന്‍ ബൂത്തിലെ ഉദ്യോഗസ്ഥന്മാരുമായും രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാരുമായും സംസാരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എല്‍.യു വെങ്കിടേശ്വര് വീഡിയോ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. ഈ വീഡിയോ നിര്‍മ്മിച്ചവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
Keywords: B.J.P. Congress, Booth, Vote

COMMENTS