ലഖ്നൗ: അമേത്തിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു. ഈ പത്രികയ്...
ലഖ്നൗ: അമേത്തിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു. ഈ പത്രികയ്ക്കെതിരെ എതിര് സ്ഥാനാര്‍ത്ഥി പരാതി നല്‍കിയതിനെ തുടര്‍ന്ന് സൂക്ഷ്മ പരിശോധന ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്ന് ഇതിനെതിരായ പരാതി റിട്ടേണിങ് ഓഫീസര്‍ തള്ളുകയായിരുന്നു.
രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച പത്രികയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നും രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നും ഒക്കെ കാട്ടിയാണ് എതിര് സ്ഥാനാര്‍ത്ഥി ധ്രുവ് ലാല്‍ പരാതി നല്‍കിയിരുന്നത്.
ഇന്ത്യന്‍ പൗരനല്ലാത്ത ആള്‍ക്ക് മത്സരിക്കാനാവില്ലെന്നും രാഹുലിന്റെ ബ്രിട്ടീഷ് കമ്പനിയുടെ ആസ്തിയെക്കുറിച്ചും ലാഭവിഹിതത്തെ കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുണ്ടെന്നും കാട്ടിയാണ് ധ്രുവ് ലാല്‍ പരാതി നല്‍കിയിരുന്നത്.
തുടര്‍ന്ന് പത്രിക സൂക്ഷ്മപരിശോധനയ്ക്ക് വയ്ക്കുകയും അതിനു ശേഷം ഈ വാദങ്ങളെല്ലാം റിട്ടേണിങ് ഓഫീസര്‍ തള്ളിക്കളയുകയുമായിരുന്നു.
Keywords: Rahul Gandhi, Nomination, Amethi, Accepted

COMMENTS