ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ഹിന്ദി ഹൃദയഭൂമിയിലെ ഒമ്പത് സംസ്ഥാനങ്ങളിലെ 72 ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ...
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ഹിന്ദി ഹൃദയഭൂമിയിലെ ഒമ്പത് സംസ്ഥാനങ്ങളിലെ 72 ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വാരിക്കോരി സാഹായിച്ച മണ്ഡലങ്ങളാണിവ. ഇക്കുറി പക്ഷേ, ഇവിടങ്ങളില്‍ കഴിഞ്ഞ തവണത്തെ തരംഗമില്ലെന്നതും എന്‍ഡിഎ നേതൃത്വത്തെ വിഷമിപ്പിക്കുന്നുണ്ട്.
രാജ്യത്താകെ 374 മണ്ഡലങ്ങളിലെ വോട്ടെടുപ്പു പ്രക്രിയ ഇന്നത്തെ തിരഞ്ഞെടുപ്പോടെ പൂര്‍ത്തിയാവുകയാണ്. മഹാരാഷ്ട്ര (17), രാജസ്ഥാന് (13), യു.പി. (13), ബംഗാള്‍ (8), മധ്യപ്രദേശ് (6), ഒഡിഷ (6), ബിഹാര്‍ (5), ജാര്‍ഖണ്ഡ് (3), ജമ്മുകശ്മീര്‍ (1) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.
ഇന്നത്തെ മത്സരാര്‍ത്ഥികളില്‍ ദേശീയ ശ്രദ്ധ നേടിയത് ജെ.എന്‍.യു. മുന്‍ വിദ്യാര്ഥിനേതാവും സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യകുമാറാണ്. ബിഹാറിലെ ബെഗുസാരായ് സീറ്റിലാണ് കനയ്യ മത്സരിക്കുന്നത്.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് നകുല്‍നാഥ് (ചിന്ദ്വാഡ മധ്യപ്രദേശ്), മധ്യപ്രദേശ് ബി.ജെ.പി. അധ്യക്ഷന്‍ രാകേഷ് സിങ്(ജബല്‍പുര്‍), പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജന്, സുനില്‍ദത്തിന്റെ മകള്‍ പ്രിയാദത്ത് (മുംബയ് നോര്‍ത്ത് സെന്‍ട്രല്‍), നടി ഊര്‍മിള മഡോന്ദ്കര് (മുംബയ് നോര്‍ത്ത്), മിലിന്ദ് ദേവ്റ (മുംബയ് സൗത്ത്), സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് (കനൗജ്യു.പി.), ബാബുല്‍ സുപ്രിയോ, മൂണ്‍മൂണ്‍ സെന്‍ (അസന്സോള്ബംഗാള്), ബി.ജെ.പി. മുന്‍നേതാവ് ജസ്വന്ത് സിങ്ങിന്റെ മകന് കോണ്‍ഗ്രസിലെ മാനവേന്ദ്രസിങ് (ബാര്മേഡ്രാജസ്ഥാന്). എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കു വോട്ടെടുപ്പു നടക്കുന്ന ഒഡിഷയിലെ ശേഷിച്ച 41 സീറ്റുകളിലേക്കും ഇന്നു ജനം വിധിയെഴുതുകയാണ്.
keywords: Hindi Heart Land, Polling, Loksabha Poll 2019
COMMENTS