തിരുവനന്തപുരം: പരിക്കേറ്റ് ആശുപത്രിയിലായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് സന്ദര്‍ശിച്ചു...
തിരുവനന്തപുരം: പരിക്കേറ്റ് ആശുപത്രിയിലായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കേന്ദ്രമന്ത്രി തലസ്ഥാനത്തെത്തിയത്. ശശി തരൂര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന അപൂര്‍വ മര്യാദകളിലൊന്നാണ് ഇതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഗാന്ധാരിഅമ്മന് കോവിലില്‍ തുലാഭാരം വഴിപാട് നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റാണ് ശശി തരൂര്‍ എം.പി ആശുപത്രിയിലായത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരന് തന്നെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കിയതായും ആത്മവീര്യം കൈവിടരുതെന്ന് പറഞ്ഞതായും തരൂര്‍ ട്വീറ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്ന തരൂര്‍ ഇന്ന് ആശുപത്രി വിടും.
COMMENTS