കൊളംബോ : ശ്രീലങ്കയിൽ സ്ഫോടന പരമ്പരകളിൽ മലയാളി സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചതാണിത്. ...
കൊളംബോ : ശ്രീലങ്കയിൽ സ്ഫോടന പരമ്പരകളിൽ മലയാളി സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചതാണിത്.
കാസർകോട് മൊഗ്രാൽ പുത്തൂരിലെ പി എസ് റസീന (58)യാണ് മരിച്ച മലയാളി. റസീന ദുബായിലാണ് സ്ഥിരതാമസം. അവരുടെ കുടുംബാംഗങ്ങൾ വർഷങ്ങളായി കൊളംബോയിൽ ബിസിനസ് നടത്തുന്നവരാണ്.
ബന്ധുക്കളെ സന്ദർശിക്കുന്നതിന് ഒരാഴ്ച മുൻപാണ് റസീനയും ഭർത്താവും കൊളംബോയിൽ എത്തിയത് . റസീനയുടെ ഭർത്താവ് ബിസിനസ് ആവശ്യങ്ങൾക്കായി ഇന്നലെ കൊളംബോയിൽനിന്ന് മടങ്ങിപ്പോയിരുന്നു .ഇതിനുപിന്നാലെയാണ് ഇവർ താമസിച്ചിരുന്ന ഷാങ്ഗ്രില ഹോട്ടലിൽ സ്ഫോടനമുണ്ടായതും റസീന കൊല്ലപ്പെട്ടതും.
നാരായണൻ ചന്ദ്രശേഖർ, രമേശ് , ലോകാശിനി എന്നിവരാണ് മരിച്ച മറ്റ് മൂന്ന് ഇന്ത്യക്കാരെന്ന് സുഷമാസ്വരാജ് അറിയിച്ചു . ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ട്വിറ്ററിൽ സുഷമ വ്യക്തമാക്കി. ലങ്കയിലെ

COMMENTS