തിരുവനന്തപുരം: കരയില്‍ കയറാതെ കടലില്‍ ദിശമാറിക്കളിക്കുന്ന ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേയ്ക്കു നീങ്ങുന്നു. കാറ്റിന്റെ പ്രഭാവ ഫലമായി ക...
തിരുവനന്തപുരം: കരയില്‍ കയറാതെ കടലില്‍ ദിശമാറിക്കളിക്കുന്ന ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേയ്ക്കു നീങ്ങുന്നു. കാറ്റിന്റെ പ്രഭാവ ഫലമായി കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വീണ്ടും മുന്നറിയിപ്പു നല്കി.
ചുഴലി എപ്പോള്‍ കരതൊടുമെന്ന് ഇപ്പോഴും പ്രവചിക്കാനാവുന്നില്ല. ചെന്നൈയില്‍ നിന്നു 810 കിലോ മീറ്റര്‍ തെക്കുകിഴക്കായിരുന്നു തിങ്കളാഴ്ച വൈകുന്നേരം കാറ്റിന്റെ സ്ഥാനം.ചൊവ്വാഴ്ച തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ബുധനാഴ്ചയോടെ അതിതീവ്ര സ്വഭാമാര്‍ജ്ജിച്ച് ദിശമാറി ഒഡീഷ തീരത്തേയ്ക്കു പോയേക്കാമെന്നാണ് ഇപ്പോഴത്തെ പ്രവചനം. മണിക്കൂറില്‍ 165 കിലോ മീറ്റര്‍ വരെ കാറ്റ് ശക്തിയാര്‍ജ്ജിക്കാം.
കാറ്റ് അകന്നുപോയിരിക്കുന്നതിനാല്‍ കേരളത്തിലെമ്പാടും മഴയ്ക്കു സാധ്യത കുറയുമെന്നാണ് പ്രവചനം. എങ്കിലും എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തില്‍ ചില കേന്ദ്രങ്ങളില്‍ മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വേഗത്തില്‍ വരെ കാറ്റു വീശാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കേരള-കന്യാകുമാരി തീരത്തും മന്നാര്‍ കടലിടുക്കിലും വരും ദിവസങ്ങളിലും മീന്‍പിടിത്തം വിലക്കിയിരിക്കുകയാണ്. രാത്രി 11.30വരെ തിരകള്‍ രണ്ടര മീറ്റര്‍ വരെ ഉയരാന്‍ സാദ്ധ്യതയുള്ളതിനാല്‍ തീരത്തു പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.ഇന്നലെ വൈകുന്നേരത്ത് മൂവാറ്റുപുഴ പട്ടണത്തില്‍ വീശിയടിച്ച കാറ്റിലും കനത്ത മഴയിലും വന്‍ നാശമുണ്ടായി. നിരവധി വന്‍ മരങ്ങള്‍ വീഴുകയും കൂറ്റന്‍ ബോര്‍ഡുകള്‍ നിലം പൊത്തുകയും ചെയ്തു. വന്‍ കൃഷിനാശവുമുണ്ട്. മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം തകരാറിലാവുകയും റോഡു ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
Keywords: Fanny Cyclone, Odhisha, Kerala, Rainfall
COMMENTS