കാസര്‍കോഡ്: ലോക്സഭ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നതിന് തെളിവുകള്‍ പുറത്ത്. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്കൂളിലാണ് ...
കാസര്‍കോഡ്: ലോക്സഭ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നതിന് തെളിവുകള്‍ പുറത്ത്. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്കൂളിലാണ് കള്ളവോട്ട് നടന്നത്. ആറ് പേര് കള്ളവോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രിസൈഡിംഗ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് ചെയ്യുന്നത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കള്ളവോട്ട് ചെയ്തവരില്‍ വനിതാ പഞ്ചായത്ത് അംഗവും മുന്‍ അംഗവും ഉള്‍പ്പെട്ടിട്ടുണ്ട്.
വോട്ടറായ പത്മിനി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. ഇവര്‍ കയ്യില്‍ പുരട്ടിയ മഷി ഉടന്‍ തന്നെ തലയില്‍ തുടയ്്ക്കുന്നതും കാണാം. ഇവിടെ മണിക്കൂറുകളോളം ക്യൂ നിന്ന് എത്തിയ ഒരാള്‍ വോട്ട് ചെയ്യാനാകാതെ മടങ്ങുന്നതും കാണാം. മറ്റൊരാള്‍ തന്റെ പേരില്‍ വോട്ട് ചെയ്തെന്ന് വ്യക്തമായതോടെയാണ് ഇവര്‍ ബൂത്തില്‍ നിന്ന് മടങ്ങി പോകുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ചട്ട വിരുദ്ധമായി ബൂത്തില്‍ കയറി നില്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. കാസര്‍കോട്, കണ്ണൂര്‍ ജില്ല കളക്ടര്‍മാരും പോളിംഗ് ഉദ്യോഗസ്ഥരും മറുപടി നല്‍കണം. ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ്്് ഓഫീസര്‍ വ്യക്തമാക്കി.
കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വോട്ടെടുപ്പിന്റെ അടുത്ത ദിവസംതന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് പറഞ്ഞിരുന്നു. കണ്ണൂരിലെ കള്ളവോട്ട് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും കെ.സുധാകരന് ആരോപിച്ചു. കള്ളവോട്ട് നടക്കുന്നത് സിപിഎം അനുഭാവമുള്ള ഉദ്യോഗസ്ഥരുടെ അറിവോടെ. ബൂത്ത് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയാണ് സിപിഎം പ്രവര്‍ത്തനം. കള്ളവോട്ട് നടന്ന കാര്യം കളക്ടറെ അറിയിച്ചിട്ടും നടപടികളുണ്ടായില്ല. കള്ളവോട്ടിനെതിരായ കേസുമായി മുന്നോട്ട് പോകുമെന്നും സുധാകരന് പറഞ്ഞു.
കണ്ണൂര്‍ കാസര്‍കോട് മണ്ഡലങ്ങളില്‍ ജനാധിപത്യ സംവിധാനം പൂര്‍ണ പരാജയമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും ആരോപിച്ചു.
keywords:Fakevote, Kanur, pilathara up school, electoral officer, memmo issued

COMMENTS