തൊടുപുഴ: കാലില്‍ തൂക്കി ചുവരിലടിച്ച പിഞ്ചു കുഞ്ഞ് ജീവനുവേണ്ടി പൊരുതി മരിച്ച വാര്‍ത്തയറിഞ്ഞിട്ടും നരാധമനായ അരുണ്‍ ആനന്ദ് ജയിലില്‍ മട്ടനു...
തൊടുപുഴ: കാലില്‍ തൂക്കി ചുവരിലടിച്ച പിഞ്ചു കുഞ്ഞ് ജീവനുവേണ്ടി പൊരുതി മരിച്ച വാര്‍ത്തയറിഞ്ഞിട്ടും നരാധമനായ അരുണ്‍ ആനന്ദ് ജയിലില്‍ മട്ടനും കൂട്ടി ഭക്ഷണം കഴിച്ചു സുഖമായിരുന്നു.
മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്കു 12.30നാണ് ക്രൂരനായ കൊലപാതകിയെ മുട്ടം ജയിലിലെത്തിച്ചത്. ഇതിനിടെ, കുട്ടി മരിച്ച വിവരം പൊലീസുകാര്‍ ഇയാളോടു പറഞ്ഞു. മരണവാര്‍ത്ത അറിഞ്ഞിട്ടും പ്രതിക്ക് ഒരു കുലുക്കവുമുണ്ടായിരുന്നില്ലെന്നു പൊലീസുകാര്‍ പറഞ്ഞു.
തുടര്‍ന്നു ജയിലില്‍ ഉച്ചഭക്ഷണത്തിനു മട്ടന്‍ കറിയുണ്ടായിരുന്നു. അതെല്ലആം കൂട്ടി നന്നായി ഭക്ഷണം കഴിച്ച ശേഷവും ഒരു കുലുക്കവുമില്ലാതെ തന്നെ ഇയാള്‍ ഇരുന്നു.
മരിച്ച കുട്ടിയുടെ അമ്മയുടെ പങ്കാളിയാണ് തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദ്. കുട്ടിയുടെ അച്ഛന്‍ ഒരു വര്‍ഷം മുന്‍പു മരിച്ചുപോയി. അച്ഛന്റെ അടുത്ത ബന്ധുവായ ഇയാള്‍ പിന്നീട് കുട്ടിയുടെ അമ്മയുടെ ഒപ്പം താമസമായി. ഏഴും നാലും വയസ്സുള്ള കുട്ടികളും ഇവര്‍ക്കൊപ്പമായിരുന്നു.
രണ്ടു കുട്ടികളെയും ഇയാള്‍ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചിരുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. പ്രതിക്കെതിരേ ഇനി കൊലക്കുറ്റവും ചുമത്തും. വധശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ എഴുപത്തഞ്ചാം വകുപ്പ്, കഠിനമായ ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഇതിനകം കേസെടുത്തിട്ടുണ്ട്.
കുട്ടിയുടെ അനുജനായ നാലു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതിനു പോക്‌സോ കേസുമുണ്ട്. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേല്‍പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ആക്രമണ സമയത്ത് മുറിയിലുണ്ടായിരുന്ന കുട്ടികളുടെ അമ്മയെ കേസില്‍ പ്രധാന സാക്ഷിയാക്കും. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.
തൊടുപുഴയിലെ വാടകവീട്ടില്‍ ഇയാളുടെ ക്രൂരതയ്ക്കിരയായി ഒന്‍പതു ദിവസമായി ആശുപത്രിയിലായിരുന്ന കുട്ടി ഇന്നലെയാണ് മരിച്ചത്. കേരളമാകെ ആ മരണത്തില്‍ വിതുമ്പിയിട്ടും നരാധമനായ അരുണിനു മാത്രം ഒരു കൂസലുമില്ല.
Keywords: Arun Anand, Thodupuzha Murder
COMMENTS