കോട്ടയം: തന്നെ വിമര്‍ശിച്ച കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വി.ടി. ബല്‍റാം എംഎല്‍എയുടെ ഒളിയമ്പ്. എഴുത്തുകാരി കെആര്‍ മീരയ്...
എഴുത്തുകാരി കെആര്‍ മീരയ്‌ക്കെതിരേ ബല്‍റാം നടത്തിയ ഫേസ് ബുക്ക് പരാമര്‍ശങ്ങള്‍ക്കെതിരേ മുല്ലപ്പള്ളി രംഗത്തുവന്നിരുന്നു. ഇതിനെതിരേയാണ് ബല്‍റാം പരോക്ഷ മറുപടി കൊടുത്തിരിക്കുന്നത്.
പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി സോഷ്യല്‍ മീഡിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് ബല്‍റാമിനു നേരെ മുല്ലപ്പള്ളി പരസ്യ വിമര്‍ശനമുയര്‍ത്തിയത്.
തനിക്ക് സൗകര്യമുള്ള സമയത്ത്് ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇതൊക്കെ ചെയ്യുന്നതെന്നുമായിരുന്നു ബല്‍റാമിന്റെ മറുപടി.
ഒരു ദിവസത്തെ തന്റെ ചടങ്ങളുകളും പരിപാടികളും എണ്ണിയെണ്ണി പറയുന്നുണ്ട് ബല്‍റാം. ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും ബല്‍റാം പറയുന്നു.
സമൂഹത്തില്‍ അംഗീകാരമുള്ള സാഹിത്യകാരിക്കെതിരേ ബല്‍റാം ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു. എകെജിക്കെതിരേ മുന്‍പ് നടത്തിയ അധിക്ഷേപങ്ങളുടെ പേരില്‍ ബല്‍റാമിന് താക്കീത് നല്‍കിയിരുന്നെന്നും ബല്‍റാം കേള്‍ക്കാന്‍ തയാറാകുന്നില്ലെന്നും മുല്ലപ്പള്ളി പറയുന്നു.
COMMENTS