വാഗ : ഇന്ത്യയുടെ വീരപുത്രന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ അതിര്‍ത്തി ഗേറ്റില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി പിറന്ന ...
വാഗ : ഇന്ത്യയുടെ വീരപുത്രന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ അതിര്‍ത്തി ഗേറ്റില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി പിറന്ന മണ്ണില്‍ കടന്നു.ചട്ടപ്രകാരമുള്ള മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷമായിരിക്കും അദ്ദേഹത്തെ അതിര്‍ത്തിയില്‍ നിന്നു പുറത്തേയ്ക്കു കൊണ്ടുപോവുക.
ഇന്ത്യ അയയ്ക്കുന്ന പ്രത്യേക വിമാനത്തില്‍ അഭിനന്ദനെ നാട്ടിലേക്ക് അയയ്ക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം നിരാകരിച്ച പാകിസ്ഥാന്‍ കഴിഞ്ഞ അര്‍ദ്ധരാത്രിയിലാണ്, വാഗ വഴി ആയിരിക്കും കൈമാറുകയെന്ന് അറിയിച്ചത്.
ബുധനാഴ്ച പാകിസ്ഥാനി പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് വിമാനം തകര്‍ന്നു അധിനിവേശ കശ്മീരില്‍ പെട്ടുപോയ അഭിനന്ദനെ ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പും ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദവും മാനിച്ചാണ് പാകിസ്ഥാന്‍ വിട്ടുനല്കുന്നത്.
വൈകുന്നേരം നാലരയോടെ വാഗ അതിര്‍ത്തിയിലെ പാകിസ്ഥാന്‍ പക്ഷത്തെത്തിയ അഭിനന്ദനെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാന്‍ എയര്‍ അറ്റാഷെ ഗ്രൂപ്പ് ക്യാപ്ടന്‍ ജെഡി കുര്യന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നു.
അഭിനന്ദനെ കൈമാറുന്ന നടപടികള്‍ സുഗമമാക്കുന്നതിനായി വാഗ അതിര്‍ത്തിയിലെ ബീറ്റിംഗ് ദി റിട്രീറ്റ് സെറിമണി ഇന്നു മാറ്റിവച്ചതായി നേരത്തേ തന്നെ ബിഎസ്എഫ് അറിയിച്ചിരുന്നു.

COMMENTS