അഭിനന്ദ് ന്യൂഡല്‍ഹി : പാകിസ്ഥാന്റെ പിടിയില്‍ നിന്നു മോചിതനാവുകയും രാജ്യം ഒന്നടങ്കം ആദരിക്കുകയും ചെയ്യുമ്പോഴും വിംഗ് കമാന്‍ഡര്‍ അഭിനന്...
അഭിനന്ദ്
ന്യൂഡല്‍ഹി : പാകിസ്ഥാന്റെ പിടിയില്‍ നിന്നു മോചിതനാവുകയും രാജ്യം ഒന്നടങ്കം ആദരിക്കുകയും ചെയ്യുമ്പോഴും വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് ഉടനൊന്നും വിമാനം പറത്താനാവില്ല.
പരീക്ഷണ നിരീക്ഷണങ്ങളുടെയും പരിശീലനത്തിന്റെയും വലിയ കടമ്പകള്‍ കടന്നാല്‍ മാത്രമേ അദ്ദേഹത്തിന്റെ കൈയില്‍ ഇനി യുദ്ധവിമാനം കിട്ടുകയുള്ളൂ.
ശത്രുവിന്റെ പിടിയിലകപ്പെട്ടുപോയതിനാല് അദ്ദേഹത്തിന് ദിവസങ്ങള്‍ നീളുന്ന മെഡിക്കല്‍ പരിശോധനകള്‍ക്കു വിധേയനാകേണ്ടിവരും. തുടര്‍ന്നു ചികിത്സ വേണമെങ്കില്‍ അതു നല്‍കും. അതു കഴിഞ്ഞു മാനസികനില പരിശോധിക്കുന്നതിനായി വിധേയനാക്കും.
ഈ കടമ്പകളെല്ലാം കടന്നാല്‍ അദ്ദേഹത്തെ വീണ്ടും പരിശീലനത്തിനു വിധേയാക്കും. അതും കഴിഞ്ഞു മാത്രമേ വീണ്ടും യുദ്ധവിമാനം പറത്താന്‍ അനുമതി നല്‍കൂ.
ശത്രുവിന്റെ പിടിയില്‍ അകപ്പെട്ടതുകൊണ്ടു തന്നെ അദ്ദേഹത്തില്‍ നിന്നു വിവിധ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്കു വിവരങ്ങള്‍ തേടേണ്ടതുണ്ട്. ഏതെല്ലാം ചോദ്യങ്ങള്‍ പാകിസ്ഥാനി സൈനികോദ്യോഗസ്ഥരും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ചോദിച്ചുവെന്നും അതിന് എന്തെല്ലാം മറുപടി നല്‍കിയെന്നുമെല്ലാം വിംഗ് കമാന്‍ഡര്‍ വിശദീകരിക്കേണ്ടതുണ്ട്.
1999ല്‍ കാര്‍ഗില്‍ യുദ്ധകാലത്തു സമാനമായ രീതിയില്‍ പിടിയിലായ ഫ്ളൈറ്റ് ലഫ്റ്റനന്റ് നചികേതയെ പാകിസ്ഥാനി സേന കൊടിയ പീഡനത്തിനിരയാക്കിയിരുന്നു. അദ്ദേഹത്തിന് നട്ടെല്ലിനു കടുത്ത ക്ഷതമേറ്റിരുന്നു. പിന്നീട് അദ്ദേഹത്തിന് യുദ്ധവിമാനം പറത്താനായിട്ടില്ല. 2003 മുതല്‍ സേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ പറത്താന്‍ അനുമതി ലഭിച്ചു. ഗ്രൂപ്പ് ക്യാപ്ടനായിരിക്കെ 2017ല്‍ വ്യോമസേനയില്‍ നിന്നു വിരമിച്ച നചികേത ഇപ്പോള്‍ ഒരു സ്വകാര്യ വിമാന കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
Keywords: Wing Commander, Abhinandan Varthaman, MiG-21, USSR, Indian Air Force, Pakistan Air Force, F-16 Falcon, LOC, Mirage-2000, Dassault Aviation, French company, Rafale Medium Multi-Role Combat Aircrafts, Jaish-e-Mohammed, Line of Control, Kargil war, U.S, Lockheed Martin , Nachiketa
COMMENTS