കൊച്ചി: കൊച്ചിയില്‍ യുവനടിയെ ഓടുന്ന വാഹനത്തിലിട്ടു പീഡിപ്പിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപിന്റെ എതിര്‍പ്പ് വിഗണിച്ച് വിചാരണയ്...
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ഓടുന്ന വാഹനത്തിലിട്ടു പീഡിപ്പിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപിന്റെ എതിര്‍പ്പ് വിഗണിച്ച് വിചാരണയ്ക്ക് വനിതാ ജഡ്ജിയെ ഹൈകോടതി അനുവദിച്ചു.
വനിതാ ജഡ്ജി ഉള്‍പ്പെടെ പ്രത്യേക കോടതി ഈ കേസ് വിചാരണ നടത്തണമെന്ന നടിയുടെ അപേക്ഷയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. വിചാരണക്കോടതി മാറ്റുന്നതിനെതിരെ ദിലീപും കൂട്ടുപ്രതി പള്‍സര്‍ സുനിയും നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളുകയും ചെയ്തു.
എറണാകുളം സി.ബി.ഐ കോടതി (3)ല്‍ ആയിരിക്കും വിചാരണ നടക്കുക. ഒന്‍പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കോടതി മാറ്റുന്ന ഹര്‍ജിയില്‍ ദിലീപിനെ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയിലെത്തിയിരുന്നു. പീഡനത്തിനിരയാവുന്ന ഓരോ സ്ത്രീയും പ്രത്യേക കോടതി വേണമെന്നാവശ്യപ്പെട്ടാല്‍ എങ്ങനെ സാദ്ധ്യമാകുമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ ചോദ്യം.
തുടരെ പരാതികള്‍ നല്‍കി ദിലീപ് മനപ്പൂര്‍വം കേസ് വൈകിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആരോപിച്ചു. കേസ് വേഗത്തില്‍ തീരണ്ടേയെന്നു ദിലീപിനോടു ചോദിച്ച കോടതി മാറ്റുകയല്ല, വനിതാ ജഡ്ജിയെ നിയമിക്കുകയാണ് പ്രസക്തമായ കാര്യമെന്നും നടനെ ഓര്‍മിപ്പിച്ചു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഈ ആവശ്യവുമായി നേരത്തേ നടി അപേക്ഷ നല്‍കിയിരുന്നു. എറണാകുളത്ത് വനിതാ ജഡ്ജിയില്ലെന്ന കാരണത്താല്‍ ആ ആവശ്യം കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ സ്വകാര്യത സംബന്ധിച്ച വിഷയമായതിനാല്‍ ആവശ്യം അംഗീകരിക്കണമെന്ന് നടി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. കേസിന്റെ സ്വഭാവം പരിഗണിച്ച് പ്രത്യേക കോടതിയും വനിതാ ജഡ്ജിയെയും അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കാവുന്നതാണെന്ന് ഹൈകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്കിയിരുന്നു. ഇതാണ് നടിക്ക് ഗുണകരമായത്.
Keywords: Dileep, Actress, Molesting Case, High Court, CBI Court
COMMENTS