കാഞ്ഞങ്ങാട് : കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും പൊലീസിനെയും സര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കിക്കൊണ്ട്, പെരിയ ഇരട്ടക്കൊലക്കേസ് പ്രതി പീതാ...
കാഞ്ഞങ്ങാട് : കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും പൊലീസിനെയും സര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കിക്കൊണ്ട്, പെരിയ ഇരട്ടക്കൊലക്കേസ് പ്രതി പീതാംബരന് കോടതിയില്‍ കുറ്റം നിഷേധിച്ചു.
താന്‍ കൊല ചെയ്തിട്ടില്ലെന്നും പൊലീസ് മര്‍ദ്ദിച്ച് അവശനാക്കി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും പീതാംബരന് കോടതിയില്‍ ബോധിപ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തുകയും പൊലീസുകാര്‍ മര്‍ദ്ദിച്ചും കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നു പീതാംബരന് ഹോസ്ദുര്‍ഗ് ഫസ്റ്റ് കഌസ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ പറഞ്ഞു.
ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ തന്നെ തടങ്കലില്‍ വച്ചിരുന്ന വേളയില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നു പൊലീസുകാരോടു പറഞ്ഞിരുന്നു. അവരാരും അതു മുഖവിലയ്ക്കെടുത്തില്ല.
കൊല്ലപ്പെട്ട യുവാക്കളുമായി തല്ലിത്തീര്ക്കാനാണ് താന്‍ പോയത്. എന്നാല്‍, അപ്രതീക്ഷിതമായി ഒപ്പമുള്ളവര്‍ കൊല ചെയ്യുകയായിരുന്നു.
പീതാംബരനെയും കൂട്ടു പ്രതി സജി ജോര്ജിനേയേയും കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. യുവാക്കളെ ഇടിച്ചിട്ട വാഹനം ഓടിച്ചിരുന്നത് സജി ജോര്‍ജായിരുന്നു. സിപിഎം ഏച്ചിലടുക്കാം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് ഇയാള്‍. ഇന്റര്‍ലോക് സ്ഥാപനം നടത്തുന്ന സജി മറ്റു ചില കേസുകളിലും പ്രതിയാണ്.
പീതാംബരന് കൊല ചെയ്യില്ലെന്നും മറ്റാര്‍ക്കോ വേണ്ടി കുറ്റമേല്ക്കുകയാണെന്നും നേരത്തെ അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞിരുന്നു.
കഞ്ചാവ് ലഹരിയില്‍ കൊല ചെയ്തുപോയതാണെന്നു പീതാംബരന് സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍, പീതാംബരന് മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്തയാളാണെന്നും പൊലീസിന്റെ കഥ വിശ്വസിക്കാനാവുന്നില്ലെന്നുമാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്.
എന്തായാലും പീതാംബരന് മൊഴി മാറ്റിയതോടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. കോടതിയില്‍ പിടിച്ചുനില്ക്കാന് പൊലീസിനും പാടുപെടേണ്ടിവരും.
കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. മുഖ്യപ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് അപേക്ഷ കൊടുത്തിരുന്നു. എന്നാല്‍, പ്രതികളെ കസ്റ്റഡിയില്‍ കൊടുക്കാനുള്ള അപേഷ കോടതി തള്ളി.
ഏഴ് പ്രതികളെയാണ് ഈ കേസില്‍ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലുള്ള മറ്റ് അഞ്ച് പ്രതികളെ കൂടി കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈംബാഞ്ച് അപേക്ഷ സമര്‍പ്പിക്കുമെന്നറിയുന്നു.
COMMENTS