സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റി, ആക്രണത്തിനു പിന്നില്‍ ജെയ്‌ഷെ ഭീകരര്‍ ശ്രീനഗര്‍: ...
സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റി, ആക്രണത്തിനു പിന്നില്‍ ജെയ്‌ഷെ ഭീകരര്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ഇടിച്ചുകയറ്റിയുണ്ടായ സ്‌ഫോടനത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സി.ആര്‍.പി.എഫിന്റെ അമ്പത്തിനാലാം ബറ്റാലിയനിലെ അംഗങ്ങളാണ് ആക്രമണത്തിനിരയായത്. ആക്രമണത്തിനു ശേഷം ഭീകരര്‍ വാഹനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും ചെയ്തു.
പ്രദേശമാകെ മനുഷ്യശരീരാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയാണ്. വ്യൂഹത്തില്‍ 70 വാഹനങ്ങളുണ്ടായിരുന്നു. രണ്ടു വാഹനങ്ങളാണ് ആക്രമണത്തില്‍ തകര്‍ന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കു പോവുകയായിരുന്നു സംഘമെന്ന് സിആര്‍പിഎഫ് (ഓപ്പറേഷന്‍സ്) ഐജി സുള്‍ഫിക്കര്‍ ഹസന്‍ പറഞ്ഞു.
ജമ്മുകശ്മീര്‍ പൊലീസ് ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും വാഹനവ്യൂഹത്തില്‍ 2500 ഭടന്മാരുണ്ടായിരുന്നുവെന്നും സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ ആര്‍ ഭട്‌നഗര്‍ പറഞ്ഞു.
ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളായ കശ്മീരി യുവാക്കളാണ് ആക്രമണത്തിനു പിന്നില്‍. പുല്‍വാമയിലെ കകോപോറ നിവാസിയായ ആദില്‍ അഹമ്മദ് എന്ന ഭീകരനാണ് ചാവേറായി സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 2018ലാണ്
ഇയാള്‍ ജെയ്‌ഷെ മുഹമ്മദുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
നരേന്ദ്രമോഡി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ആക്രമണത്തിലേക്കു നയിച്ചതെന്നും ജീവത്യാഗം ചെയ്ത ഭടന്മാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
ഉറി, പത്താന്‍കോട്ട്, പുല്‍വാമ... മോഡി ഗവണ്‍മെന്റിന്റെ പിടിപ്പുകേടിന്റെ ദൃഷ്ടാന്തങ്ങളാണിവയെന്നും സുര്‍ജേവാല ആരോപിച്ചു.
2004 കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ആക്രമണമെന്നും ശക്തമായി അപലപിക്കുന്നുവെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു.
പി.ഡി.പി നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബാ മുഫ്തിയും പുല്‍വാമയിലെ ഭീകരാക്രമണത്തെ അപലപിച്ചു.
Keywords: CRPF jawans, Jammu and Kashmir, Pulwama district, Awantipora, Terror attack, Jaish-e-Mohammed , IED blast, Goripora, Home Minister Rajnath Singh, IG, Adil Ahmad Dar, J&K Raj Bhawan
COMMENTS