കൊച്ചി: കൊച്ചി നഗരത്തെ മുള്‍മുനയില്‍ നിറുത്തിയ, സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം പാരഗണ്‍ ചെരുപ്പ് ഗോഡൗണിലുണ്ടായ അഗ്നിബാധ മൂന്നു മണിക്കൂര...
കൊച്ചി: കൊച്ചി നഗരത്തെ മുള്‍മുനയില്‍ നിറുത്തിയ, സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം പാരഗണ്‍ ചെരുപ്പ് ഗോഡൗണിലുണ്ടായ അഗ്നിബാധ മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നിയന്ത്രണവിധേയമാക്കി.
ബഹുനില കെട്ടിടത്തില്‍ ആളിപ്പടര്‍ന്ന തീ അഗ്നിശമന സേനയുടെ 18 യൂണിറ്റുകളും നാവികസേനയുടെ രണ്ട് യൂണിറ്റുകളും സംയുക്തമായാണ് നിയന്ത്രണവിധേയമാക്കിയത്.
Navy officials said they have already sent two fire tenders to assist the blaze fighting. They are standing by for any further assistance required by the district administration. pic.twitter.com/TI6bbo78Bs— TOI Kochi (@TOIKochiNews) February 20, 2019
കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നതുകണ്ട് ജീവനക്കാരെല്ലാം ഇറങ്ങിയോടി. അതിനാല്‍ ആളപായമുണ്ടായില്ല. ജീവനക്കാര്‍ സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കില്ലെന്നും പൊലീസ് പറഞ്ഞു.
രാവിലെ പതിനൊന്നു മണിയോടെയാണ് പാരഗണ്‍ ചെരുപ്പ് ഗോഡണ്‍ ഉള്‍പ്പെടുന്ന ആറുനില കെട്ടിടത്തിന് തീ പിടിച്ചത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു.
വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്തതായിരുന്നു കെട്ടിടം. തീയണയ്ക്കാന്‍ വൈകിയതിനു കാരണവും ഇതു തന്നെയാണ്.
COMMENTS