ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ എണ്ണം 40 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കും.
വ്യാഴാഴ്ച വൈകിട്ട് മൂന്നേകാലോടെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സൈനികരുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ പരിശീലനത്തിനു ശേഷം മടങ്ങുകയായിരുന്നു സൈനികര്‍.
സൈനികരുടെ വാഹനവ്യൂഹത്തില്‍എഴുപത് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. എല്ലാ വാഹനങ്ങളിലുമായി രണ്ടായിരത്തി അഞ്ഞൂറോളം സൈനികരും ഉണ്ടായിരുന്നു.
സ്‌ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ത്തു. രണ്ടു ബസുകളാണ് സൈനികര്‍ ലക്ഷ്യമിട്ടത്. അതില്‍ ഒരു ബസ് പൂര്‍ണമായും തകര്‍ന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.
ശ്രീനഗറിലെ സൈനിക ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ പതിനഞ്ചു പേരുടെ നില ഗുരുതരമാണ്.
Summary: CRPF men killed in blast at Jammu Kashmir

COMMENTS