കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസിനെയാണ് സ്ഥലംമാറ്റ...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസിനെയാണ് സ്ഥലംമാറ്റിയത്. കോഴിക്കോട് പന്തീരാങ്കാവിലേക്കാണ് അദ്ദേഹത്തിനെ സ്ഥലംമാറ്റിയിരിക്കുന്നത്.
അതേസമയം കേസ് നിര്‍ണ്ണായകഘട്ടത്തിലായ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ പൊലീസിന്റെ തലപ്പത്ത് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുണ്ട്. എ.ഡി.ജി.പി ഇക്കാര്യം ഡി.ജി.പിയെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ സംഭവത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും അതൃപ്തിയുള്ളതായാണ് സൂചന.
എന്നാല്‍ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ സ്ഥലംമാറ്റം കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും വിചാരണ സുഗമമായി നടക്കുമെന്നുമാണ് ഔദ്യോഗികതലത്തിന്റെ വിശദീകരണം.
Keywords: Actress attacked case, Kochi, CI, ADGP, DGP

COMMENTS