സ്വന്തം ലേഖകര്‍ തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പൊലീസ് പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത കേരള ഹര...
സ്വന്തം ലേഖകര്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പൊലീസ് പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത കേരള ഹര്‍ത്താലില്‍ പരക്കെ അക്രമം. ഇന്നലെ പന്തളത്ത് കല്ലേറില്‍ പരിക്കേറ്റ കര്‍മ സമിതി അംഗം ചന്ദ്രന്‍ ഉണ്ണിത്താനും ആര്‍സിസിയില്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് തമ്പാനൂരില്‍ വന്നെത്തിയ വയനാട് സ്വദേശിനി ആംബുലന്‍സ് കിട്ടാന്‍ വൈകിയും മരിച്ചു. ഇന്ന് യുഡിഎഫ് കരിദിനവും ആചരിക്കുന്നുണ്ട്.
കോഴിക്കോട്ട് മിഠായി തെരുവില്‍ വന്‍ സംഘര്‍ഷത്തിന് കളമൊരുങ്ങുന്നുണ്ട്. പത്തു മണിയോടെ മാര്‍ച്ചായി എത്തി കടകകള്‍ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേസമയം തന്നെ ഇവിടേക്ക് പ്രകടനമായി എത്താന്‍ ബിജെപി പ്രവര്‍ത്തകരും തീരുമാനിച്ചിരിക്കെയാണ്. വന്‍ പൊലീസ് സന്നാഹം ഇവിടെ ഒരുക്കിയിട്ടുണ്ട്.
മിക്കയിടങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. പൊതു ഗതാഗതം സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങള്‍ അത്യാവശ്യം നിരത്തിലുണ്ട്.
* കോഴിക്കോട് നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുന്നു.
* പേരാമ്പ്രയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരേ കല്ലേറ്.
* കൊയിലാണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരേ കല്ലേറ്.
* മലപ്പുറം തവനൂരില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് അക്രമികള്‍ തീയിട്ടു.
* കൊട്ടരക്കരയില്‍ റോഡില്‍ തടി കൂട്ടിയിട്ടു കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി.
* പത്തനാപുരത്ത് റോഡില്‍ തടി കത്തിച്ച് ഗതാഗതം മുടക്കി.
* എരുമേലിയില്‍ തുറന്ന കടകള്‍ കര്‍മസമിതി അംഗങ്ങള്‍ അടപ്പിച്ചു.
* കണിയാപുരത്ത് കര്‍ണാടക ബസ്സിനു നേരെ കല്ലേറ്.
* കൊയിലാണ്ടിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വാഹനത്തിനുനേരെ കല്ലേറ്.
* പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ ഓഫീസിനു നേരെ കല്ലേറ്.
* പാലക്കാട് വെണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള ഇ എം എസ് സ്മാരക വായനശാലയ്ക്ക് അജ്ഞാതര്‍ തീയിട്ടു.
* കൊട്ടാരക്കര കോട്ടാത്തലയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്.
* കണ്ണൂരില്‍ കാറിന് നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു.
* കണ്ണൂര്‍ നഗരത്തില്‍ രണ്ട് ഓട്ടോറിക്ഷകളുടെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു.
Keywords: Harthal, Sabarimala, Kerala
COMMENTS